Latest NewsMovie Gossips

പ്രണവ്-കല്യാണി പ്രണയം : മോഹന്‍ലാലിന്റെ മറുപടി വൈറൽ

എപ്പോഴും വിളിച്ച്‌ സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫി എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്

മലയാളത്തിന്റെ പ്രിയതാരങ്ങളാണ് പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പികൾ വീണ്ടും പരക്കുന്നു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ പ്രണവും കല്യാണിയും ജോഡികളായി എത്തിയതിന് പിന്നാലെയാണ് പ്രണയ ഗോസിപ്പ് സജീവമായത്.

കല്യാണിയും പ്രണവും വിവാഹിതരാകുന്നു എന്നുവരെയുള്ള വാര്‍ത്തകള്‍ എത്തിക്കഴിഞ്ഞു. കളിക്കൂട്ടുകാരായ പ്രണവും കല്യാണിയും ഒന്നിക്കുമോ എന്ന ചോദ്യത്തിനു മോഹന്‍ലാലിന്റെ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: ഇത്രയും ചിരി വേണ്ട, ഇത് ഒരു വർഷം തികയ്ക്കില്ല : മറുപടിയുമായി അപ്‌സര

‘പ്രണവും കല്യാണിയും യാദൃശ്ചികമായാണ് സിനിമയിലേക്കെത്തിയത്. മരക്കാറിലേക്കുള്ള വരവും തികച്ചും അപ്രതീക്ഷിതമായിരുന്നു. അവര്‍ എന്നെയും പ്രിയനെയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച്‌ സംസാരിക്കുകയും ഇടയ്ക്ക് സെല്‍ഫി എടുക്കുകയുമൊക്കെ ചെയ്യുന്നവരാണ്. അതെങ്ങനെ പ്രണയമായി മാറും. സമയമാവുമ്ബോള്‍ പ്രിയദര്‍ശന്‍ തന്നെ എല്ലാം പറയും. അനാവശ്യ വിവാദമുണ്ടാക്കുന്നവരോട് എന്ത് പറയാനാണ്’- മോഹൻലാൽ ചോദിച്ചു

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലും പ്രണവും കല്യാണി ഒന്നിച്ചെത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button