CinemaGeneralLatest NewsMollywoodNEWS

‘ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’: രജനികാന്തിന് ജന്മദിന ആശംസയുമായി മമ്മൂട്ടി

ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്തിന്റെ 71 ആം ജന്മദിനമാണ് ഇന്ന്. നിരവധി പേരാണ് രജനികാന്തിന് ആശംസകളുമായി എത്തിയിരിക്കുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും താരത്തിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തി. ‘പ്രിയ രജനികാന്ത്, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു എല്ലായ്‌പ്പോഴും എന്നപോലെ ആരോഗ്യവാനും അനുഗ്രഹീതനും ആയിരിക്കുക’, എന്നായിരുന്നു മമ്മൂട്ടി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. ഇരുവരും ഒന്നിച്ചഭിനയിച്ച ദളപതി സിനിമക്കിടെ ഇരുവരും ചേര്‍ന്ന് എടുത്ത ഫോട്ടോയും താരം പങ്കുവെച്ചു.

1950 ഡിസംബര്‍ 12 ന് കര്‍ണാടകയിലാണ് ശിവാജി റാവു ഗെയ്ക്ക്വാദ് എന്ന രജനികാന്തിന്റെ ജനനം. കര്‍ണാടക ആര്‍.ടി.സിയില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനി 1975 ല്‍ അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് തമിഴ്സിനിമയുടെ സ്റ്റൈൽ മന്നനായി താരം വളർന്നു.തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദസാഹേബ് ഫാല്‍കേ അവാര്‍ഡ് തുടങ്ങിയവയും രജനികാന്തിന് ലഭിച്ചു.

ജാക്കി ചാന് ശേഷം ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ് രജനികാന്ത്. അഭിനയത്തിന് പുറമേ, നടന്‍ തിരക്കഥാകൃത്ത്, നിര്‍മ്മാതാവ്, പിന്നണി ഗായകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അണ്ണാത്തെ ആണ് താരത്തിന്റേതായി അവസാനമിറങ്ങിയ പടം.

shortlink

Related Articles

Post Your Comments


Back to top button