CinemaLatest NewsMollywoodNEWS

‘ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങി’:’കടുവ’ ഷൂട്ടിങ്ങിനിടെ മുറിവേറ്റ ചിത്രം പങ്കുവെച്ച് …

ചിത്രത്തിൽ ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. വില്ലനായിട്ടെത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്.

കൊച്ചി : ‘കടുവ’ സിനിമയുടെ ഷൂട്ടിംഗിനിടെ മുറിവേറ്റതിന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ച് നടൻ പൃഥ്വിരാജ്. മുറിവുകളും വേദനകളും. ഒരു ആക്ഷന്‍ സിനിമ എങ്ങനെയായിരുന്നുവെന്ന് മറന്നു തുടങ്ങിയിരുന്നു. അതിലേക്ക് തിരിച്ചെത്തി. സ്‌നേഹിക്കുന്നുവെന്നുമാണ് പൃഥ്വിരാജ് മുറിവേറ്റ ചിത്രം പങ്കുവെച്ച് താരം സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്.

ചിത്രത്തിൽ ‘കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. വില്ലനായിട്ടെത്തുന്നത് ബോളിവുഡ് താരം വിവേക് ഒബ്‌റോയ് ആണ്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു.

Read Also : വേറിട്ട ശബ്ദമാധുര്യം കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായി പട്ടം സനിത്ത്

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടര്‍ കനല്‍ കണ്ണനാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ജിനു എബ്രഹാമാണ് ‘കടുവ’യുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്ക്‌സ് ബിജോയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

shortlink

Related Articles

Post Your Comments


Back to top button