CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഹാപ്പി ബർത്ത് ഡേ ചേട്ടാ ‘: ഇന്ദ്രജിത്തിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

കൊച്ചി: പ്രേക്ഷകരുടെ പ്രിയപ്പെട്ട താര സഹോദരന്മാരാണ് ഇന്ദ്രജിത്തും പൃഥ്വിരാജ് സുകുമാരനും. ബാലതാരമായി എത്തിയ ഇന്ദ്രജിത്ത് പിന്നീട് മലയാളികളുടെ ഇഷ്ട നടനായി മാറുകയായിരുന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന ഇന്ദ്രജിത്തിന് അനുജൻ പൃഥ്വിരാജ് നൽകിയ ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ഇരുവരുടെയും കുട്ടിക്കാല ചിത്രത്തിനൊപ്പമാണ് പൃഥ്വിരാജ് ആശംസ അറിയിച്ചിരിക്കുന്നത്. ‘ഹാപ്പി ബർത്ത്ഡേ ചേട്ടൻ’ എന്നാണ് പൃഥ്വി ചിത്രത്തിനൊപ്പം കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് ഇന്ദ്രജിത്തിന് ജന്മദിനമാശംസയുമായി രംഗത്തെത്തുന്നത്.വിശ്വാസി ഭരിക്കുന്ന നാടാകണം കേരളം, അവിശ്വാസികള്‍ തോല്‍ക്കണം, ഹിന്ദുവിന്‍റെ ശക്തി അവര്‍ അറിയണം : ദേവന്‍

വൈശാഖ് സംവിധാനം ചെയ്യുന്ന ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്‍റേതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button