CinemaGeneralLatest NewsNEWS

പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കി സംയുക്ത

പുതിയ ബിഎംഡബ്ല്യു 3 സീരിസ് സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് യുവ നടി സംയുക്ത മേനോൻ. പുതിയ കാറിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നടി പങ്കുവച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു ബിഎംഡബ്ല്യു കാറെന്നും അതു സാധിച്ചതില്‍ സന്തോഷമുണ്ടെന്നുമാണ് സംയുക്ത പറയുന്നത്.

സംയുക്ത കന്നഡയിലും തെലുങ്കിലും അരങ്ങേറ്റത്തിനൊരുങ്ങുന്നതിനിടെയാണ് പുതിയ വാഹനം വീട്ടിലെത്തിച്ചത്. മെൽബൺ റെ‍ഡ് നിറത്തിലുള്ള ബിഎംഡബ്ല്യു 3 സീരീസ് ഗ്രാൻഡ് ലിമോസിൻ 320 എൽഡിഐ എന്ന ഡീസൽ പതിപ്പാണ് താരത്തിന്റെ പുതിയ വാഹനം.

Read Also:- അല്ലു അർജുന്റെ ആരാധകര്‍ക്ക് സിങ്ക് ആവാത്ത ഒരു പ്രിന്റ് നൽകാൻ ഞാൻ ആഗ്രഹിച്ചില്ല: റസൂല്‍ പൂക്കുട്ടി

ബിഎംഡബ്ല്യുവിന്റെ ഏറ്റവും മികച്ച വാഹനങ്ങളിലൊന്നാണ് 3 സീരിസ്. 2 ലീറ്റർ ഡീസല്‍ എൻജിൻ കരുത്തേകുന്ന വാഹനത്തിന് 190 എച്ച്പി കരുത്തും 400 എൻഎം ടോർക്കുമുണ്ട്. പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 7.6 സെക്കൻഡ് മാത്രം വേണ്ടിവരുന്ന ഈ കരുത്തന്റെ ഉയർന്ന വേഗം 235 കിലോമീറ്ററാണ്. 53.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

shortlink

Related Articles

Post Your Comments


Back to top button