GeneralLatest NewsNEWS

‘ഹോമി’നെ പ്രശംസിച്ച് ഗൗതം മേനോന്‍, സന്തോഷം പങ്കുവച്ച്‌ റോജിന്‍

ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായെത്തിയ ഹോം എന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടിയത്. റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രത്തെ പ്രശംസിച്ചു കൊണ്ട് പ്രമുഖരുള്‍പ്പടെ അനേകം പേർ രം​ഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഹോമിന്റെ സംവിധായകന്‍ റോജിനെ തേടി തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് സംവിധായകനായ ഗൗതം വാസുദേവ് മേനോന്റെ സന്ദേശം എത്തിയിരിക്കുന്ന സന്തോഷം പങ്കുവയ്ക്കുകയാണ് റോജിന്‍.

മഞ്ജു വാര്യരില്‍ നിന്ന് റോജിന്റെ നമ്പർ വാങ്ങി വാട്സ്‌ആപ്പിലൂടെയാണ് ​ഗൗതം മേനോന്റെ മെസേജ് എത്തിയത്. ചിത്രത്തിന്റെ ആശയവും എഴുത്തും അഭിനേതാക്കളുമെല്ലാം മികച്ചതായിരുന്നു എന്നാണ് ​ഗൗതം പറയുന്നത്. മെസേജിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച്‌ റോജിന്‍ തന്നെയാണ് സന്തോഷം ആരാധകരുമായി പങ്കുവെച്ചത്.

‘ഹായ്, ഇത് ഗൗതം മേനോന്‍ ആണ്. മഞ്ജുവില്‍ നിന്നാണ് നിങ്ങളുടെ നമ്പർ കിട്ടിയത്. നിങ്ങളുടെ സിനിമ എനിക്ക് ഏറെ ഇഷ്‍ടമായി. ചിത്രത്തിന്‍റെ ആശയവും അതിന്‍റെ എഴുത്തും എക്സിക്യൂഷനും വളരെ നന്നായിട്ടുണ്ട്. അനേകമാളുകള്‍ ഇതിനോടകം ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് എനിക്കറിയാം. എന്നാലും പറയുന്നു, വളരെ നല്ല വര്‍ക്കാണ് ഇത്. താരനിര്‍ണ്ണയം കൂടിയാണ് ചിത്രത്തിന് ഇത്രയും വ്യത്യാസം ഉണ്ടാക്കിയത്. അവരെല്ലാം വളരെ നന്നായിരുന്നു. നിങ്ങളുടെ അടുത്ത ചിത്രത്തിനുവേണ്ടി കാത്തിരിക്കുന്നു. എല്ലാ ആശംസകളും’ – ​ഗൗതം മേനോന്‍ കുറിച്ചു.

സീനിയേഴ്സിന്റെ പ്രശംസകള്‍ കിട്ടുന്നത് തന്നെ സന്തോഷമാണെന്നും എന്നാല്‍ മറ്റൊരു ഇന്റസ്ട്രിയിലെ സൂപ്പര്‍ സീനിയറില്‍ നിന്നാകുമ്പോൾ സന്തോഷം ഇരട്ടിയാവും എന്നാണ് റോജിന്‍ കുറിച്ചത്. ചിത്രത്തിന് പ്രശംസയുമായി കഴിഞ്ഞ ദിവസം നടന്‍ സിദ്ധാര്‍ഥും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button