GeneralLatest NewsNEWS

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ പോസ്റ്റിട്ടത് ശരിയായില്ല, വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത് : മണിയന്‍പിള്ള രാജു

താരസംഘടനാ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ വോട്ട് തേടി നടന്‍ സിദ്ധിഖ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റിനെതിരെ വിമര്‍ശനവുമായി ഷമ്മി തിലകന് പിറകെ മണിയന്‍പിള്ള രാജുവും.

‘എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതില്‍ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഷൂട്ടിംഗ് ലൊക്കേഷനില്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാന്‍ വോട്ടു ചോദിച്ചിട്ടില്ല. ഞാന്‍ മത്സരിക്കുന്നുണ്ട്’- മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button