GeneralLatest NewsNEWS

ദാസേട്ടൻ തെറ്റിച്ചു പാടിയ ഒരു പാട്ട്, മലയാളികള്‍ക്ക് പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നായി ഇപ്പോഴും നിലനില്‍ക്കുന്നു

1989 ല്‍ പുറത്തിറങ്ങിയ ‘വചനം’ എന്ന സിനിമക്ക് വേണ്ടി മോഹന്‍ സിത്താര സംഗീതസംവിധാനം നിര്‍വഹിച്ച ഗാനത്തിന്റെ വരികൾ ‘നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ വന്നു’ എന്നായിരുന്നു ഒ.എന്‍.വി കുറുപ്പ് എഴുതി നല്‍കിയത്. എന്നാൽ യേശുദാസ് പാടിയപ്പോൾ അത് ‘നീര്‍മണിപ്പീലിയില്‍ നീര്‍മണി തുളുമ്പി,’ എന്നായി. എന്നാല്‍ ഈ ഗാനത്തിലെ അര്‍ത്ഥശൂന്യത ശ്രദ്ധിക്കപ്പെട്ടിട്ടില്ല. നീര്‍മണിപ്പീലിയില്‍ എങ്ങനെയാണ് വീണ്ടും നീര്‍മണി തുളുമ്പുന്നത് എന്ന് ആരും തന്നെ ചിന്തിച്ചിട്ടുണ്ടാവില്ല.

ഒ.എന്‍.വി കുറുപ്പ് എഴുതി നല്‍കിയ വരികൾക്ക് റൊമാന്റിക് ആയ ഒരു ഈണവും മോഹന്‍ സിത്താര പെട്ടെന്നു തന്നെ കമ്പോസ് ചെയ്തു. പിന്നീട് ചെന്നൈയിലായിരുന്ന യേശുദാസിന് പാടാനായി ട്രാക്ക് അയച്ചു കൊടുത്തു. എന്നാല്‍ ‘നീള്‍മിഴിപ്പീലി’ക്ക് പകരം യേശുദാസ് ‘നീര്‍മണിപ്പീലി’യെന്ന് തെറ്റിച്ചു പാടിയാണ് തിരിച്ചയച്ചത്.

തെറ്റ് തിരിച്ചറിഞ്ഞപ്പോഴേക്കും യേശുദാസ് അമേരിക്കയിലേക്ക് പോയിരുന്നു. അതിനാൽ തന്നെ ആദ്യവരിയിലെ പിശകോടെ തന്നെ പാട്ട് സിനിമയിലുള്‍പ്പെടുത്തേണ്ടി വന്നു. പക്ഷേ തെറ്റ് പിടിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഇപ്പോഴും മലയാളികള്‍ക്ക് പ്രിയ്യപ്പെട്ട പ്രണയഗാനങ്ങളിലൊന്നായി അത് നിലനില്‍ക്കുകയും ചെയ്യുന്നു. പിന്നീട് സ്റ്റേജ് ഷോയക്കൊക്കെ ഈ ഗാനം പാടുന്നവരും ഇതേ തെറ്റ് തന്നെ ആവര്‍ത്തിച്ച് പാടിക്കൊണ്ടിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയുടെ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ തന്നെയാണ് പാട്ടിലെ പിശക് വെളിപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments


Back to top button