InterviewsLatest NewsNEWS

‘ബേസില്‍ എന്നെക്കൊണ്ട് നന്നായി പണിയെടുപ്പിച്ച കാരണമാണ് ഞാന്‍ സ്‌ക്രീനില്‍ നന്നായിരിക്കുന്നത്’: ടൊവിനോ തോമസ്

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡിസംബർ 24 ന് റിലീസിനെത്തുന്ന മിന്നൽ മുരളി. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളിയിൽ ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവുമുണ്ട്.

ഇപ്പോഴിത മുരളിയാവാനെടുത്ത അധ്വാനത്തേക്കുറിച്ചും ബേസില്‍ എന്ന സംവിധായകന്റെ കഠിനാധ്വാനത്തേക്കുറിച്ചുമൊക്കെ വാചാലനാവുകയാണ് ടൊവിനോ തോമസ്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെയ്ക്കുന്നത്.

‘മിന്നല്‍ മുരളിക്കുവേണ്ടി ഞങ്ങള്‍ ഒരുമിച്ച് കഷ്ടപ്പെടുകയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കഷ്ടപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ സിനിമ ആവശ്യപ്പെടുന്ന കഷ്ടപ്പാടുകളേക്കുറിച്ച് ബേസില്‍ ആദ്യം കഥ പറയുമ്പോള്‍ത്തന്നെ നല്ല ധാരണയുണ്ടായിരുന്നു. കൈവെയ്ക്കാന്‍ പോകുന്നത് സൂപ്പര്‍ ഹീറോ എന്ന ജോണറിലാവുന്ന സമയത്ത് അത് വെറുതെയായിപ്പോവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് നമ്മുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചാല്‍ റിലീസിന് ശേഷവും നല്ല സാധ്യതകളുണ്ടാവും. നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ല. കാരണം ബേസില്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ടെങ്കില്‍, അതുകാരണമാണ് ഞാന്‍ സ്‌ക്രീനില്‍ നന്നായിരിക്കുന്നത്’- ടോവിനോ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button