GeneralLatest NewsNEWS

റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സ്വന്തമാക്കി ബോളിവുഡ് നടി കിര്‍ത്തി കുല്‍ഹരി

പിങ്ക്, ഉറി, മിഷന്‍ മംഗള്‍ എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ ആരാധകര്‍ക്ക് സുപരിചിതയാണ് ബോളിവുഡ് നടി കിര്‍ത്തി കുല്‍ഹരി. ഇപ്പോളിതാ തന്റെ ഏറ്റവും പ്രിയപ്പെട്ട വാഹനമായ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് സ്വന്തമാക്കി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് താരം. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ആണ്‌ താരം സ്വന്തമാക്കിയിരിക്കുന്നത്.

‘ഇത് എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പട്ട സമയങ്ങളിലൊന്നാണ്. കാരണം, ജീവിതത്തില്‍ ഒരിക്കലും ഒരു ബൈക്ക് സ്വന്തമാക്കുമെന്നോ അല്ലെങ്കില്‍ ഒരു ബൈക്കര്‍ എന്ന് വിളിക്കാവുന്ന ആളാകുമോ എന്നും വിചാരിച്ചിട്ടില്ല, എന്നാല്‍ ഇപ്പോഴിതാ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 സ്വന്തമാക്കിയിരിക്കുന്നു’. പുതിയ വാഹനം സ്വന്തമാക്കിയ ചിത്രങ്ങള്‍ പങ്കുവച്ച്‌ കിര്‍ത്തി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

റോയല്‍ എന്‍ഫീല്‍ഡിന്റെ സൂപ്പര്‍ഹിറ്റ് ബൈക്കിന്റെ ന്യൂ ജെന്‍ പതിപ്പ് സെപ്റ്റംബര്‍ ആദ്യമാണ് വിപണിയിലെത്തിയത്. 1.84 ലക്ഷം രൂപ മുതല്‍ 2.51 ലക്ഷം രൂപ വരെയാണ് പുതിയ ക്ലാസിക്കിന്റെ എക്സ്ഷോറൂം വില. ‌അടിമുടി മാറ്റങ്ങളുമായി റെഡ്ഡിച്ച്‌, ഹാന്‍സിയോണ്‍, സിഗ്‌നല്‍, ഡാര്‍ക്ക്, ക്രോം എന്നിങ്ങനെ അഞ്ചു വകഭേദങ്ങളിലാണ് പുതിയ ക്ലാസിക്ക് 350 വില്‍പനയ്ക്കെത്തുന്നത്.

shortlink

Post Your Comments


Back to top button