GeneralLatest NewsNEWS

ഹോളിവുഡ് എപിക് ഗോഡ്ഫാദർ ഇന്ത്യൻ പതിപ്പിൽ ഒരേഒരു ചോയ്സ് മമ്മൂട്ടിയെന്ന് അല്ലു, ഏറ്റെടുത്ത് ആരാധകർ

തെന്നിന്ത്യ സിനിമാസ്വാദകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്. അല്ലുവിന്റെ വില്ലനായി നടന്‍ ഫഹദ് ഫാസിൽ അഭിനയിച്ചിരിക്കുന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോൾ തന്റെ സിനിമ പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്‍റെ അഭിമുഖത്തിനിടെയുള്ള വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്.

ഗോഡ്ഫാദര്‍ സിനിമയുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെയുള്ള അല്ലുവിന്റെ മറുപടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടു വരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്സ് ആരാണെന്ന അവതാരകന്റെ ചോദ്യത്തിന് ‘മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി സാര്‍’ എന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്. അല്ലുവിന്റെ വാക്കുകള്‍ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു.

ചിത്രത്തിൽ അല്ലുവിന്റെയും ഫഹദിന്റെയും പ്രകടനം മികച്ച് നിന്നുവെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. സിനിമയുടെ അവസാന ഭാഗത്തില്‍ മികച്ചു നിന്നത് ഫഹദും അല്ലുവും ഒരുമിച്ചുള്ള സീനാണെന്നും പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button