InterviewsLatest NewsNEWS

‘ഹോളിവുഡില്‍ ശ്രദ്ധേയമായ വേഷം ലഭിക്കാന്‍ ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ വളരെ അധികം പ്രയത്നിക്കേണ്ടതുണ്ട്’: പ്രിയങ്ക ചോപ്ര

പത്ത് വര്‍ഷമായി ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴാണ് ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള വേഷങ്ങളും സിനിമകളും എനിക്ക് ലഭിക്കുന്നത്

ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ കുറവാണെന്ന് നടി പ്രിയങ്ക ചോപ്ര. ഹോളിവുഡിലെ മികച്ച വാണിജ്യ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ലഭിക്കാന്‍ താന്‍ ഉള്‍പ്പെടുന്ന അഭിനേതാക്കള്‍ക്ക് വളരെ അധികം പ്രയത്‌നിക്കണമെന്നും പ്രിയങ്ക പറയുന്നു. തന്റെ പുതിയ ഹോളിവുഡ് ചിത്രം മെട്രിക്‌സിന്റെ റിലീസുമായി ബന്ധപ്പെട്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

പ്രിയങ്ക ചോപ്രയുടെ വാക്കുകൾ :

‘ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ക്ക് ഹോളിവുഡില്‍ അവസരങ്ങള്‍ ലഭിക്കുന്നത് കുറവാണ്. ഹോളിവുഡിലെ വലിയ വാണിജ്യ സിനിമകളിൽ പ്രധാനപ്പെട്ട വേഷം ലഭിക്കാന്‍ ഞങ്ങള്‍ക്ക് വളരെ അധികം കഷ്ടപ്പെടേണ്ടിയിരിക്കുന്നു. അതിന് വേണ്ടി ഒരുപാട് പ്രയത്‌നിക്കുകയും വേണം.

പത്ത് വര്‍ഷമായി ഞാന്‍ ഹോളിവുഡില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. ഇപ്പോഴാണ് ഞാന്‍ ആഗ്രഹിച്ച രീതിയിലുള്ള വേഷങ്ങളും സിനിമകളും എനിക്ക് ലഭിക്കുന്നത്. ദക്ഷിണേഷ്യന്‍ അഭിനേതാക്കള്‍ കൂടുതല്‍ അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്നും അവര്‍ വളരെ കഴിവുള്ളവരാണെന്നും ലോകത്തെ ഇനിയും പഠിപ്പിക്കേണ്ടിയിരിക്കുന്നു.

ലോകജനതയുടെ അഞ്ചിലൊന്ന് നമ്മളാണ്. പക്ഷെ അതൊരിക്കലും ഇംഗ്ലീഷ് സിനിമകളില്‍ കാണാന്‍ കഴിയില്ല. കൂടുതല്‍ അവസരങ്ങള്‍ വരുമ്പോള്‍ അത് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്വവും എനിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ അവസരങ്ങള്‍ക്ക് വേണ്ടി ഞാന്‍ ഒരുപാട് പ്രയത്‌നിച്ചിട്ടുണ്ട്.’

shortlink

Related Articles

Post Your Comments


Back to top button