Latest NewsNEWSTrailers

സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ആഷിഖ് അബു ഒരുക്കുന്ന ടോവിനോ തോമസ് ചിത്രം ‘നാരദന്റെ’ ട്രെയ്‌ലര്‍

മായാനദിക്കും വൈറസിനും ശേഷം ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ‘നാരദന്റെ’ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കി ടൊവിനോ തോമസ്, അന്ന ബെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഉണ്ണി ആര്‍ ആണ്.

2022 ജനുവരി 27ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്ന ചിത്രം സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങിയ വന്‍താരനിരയ്ക്ക് പുറമെ പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ക്യാമറ – ജാഫര്‍ സാദിഖ്, എഡിറ്റിംഗ് – സൈജു ശ്രീധരൻ, സംഗീത സംവിധാനം – ഡി ജെ ശേഖര്‍ മേനോൻ, ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് – നേഹ, യാക്‌സണ്‍ പെരേര, ആര്‍ട്ട് – ഗോകുല്‍ ദാസ്, വസ്ത്രലങ്കാരം – മഷര്‍ ഹംസ, മേക്കപ്പ് – റോണക്‌സ് സേവിയര്‍, എക്സിക്യൂടീവ്‌ പ്രൊഡ്യൂസര്‍ – ആബിദ് അബു, വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബെന്നി കട്ടപ്പന, വിതരണം – ഒ.പി.എം സിനിമാസ്, പി ആര്‍ ഒ – ആതിര ദില്‍ജിത്ത്.

 

shortlink

Related Articles

Post Your Comments


Back to top button