GeneralLatest NewsNEWS

ഫാം ഹൗസില്‍ വച്ച് സൽമാൻ ഖാന് പാമ്പുകടിയേറ്റു

ഞായറാഴ്ച രാവിലെ പന്‍വേലിലെ ഫാം ഹൗസില്‍ വച്ച് നടന്‍ സല്‍മാന്‍ ഖാന് പാമ്പു കടിയേറ്റു. ഉടന്‍ നവീ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. താരം ഇപ്പോള്‍ വീട്ടില്‍ വിശ്രമത്തിലാണ്.

ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ക്രിസ്മസ് – പുതുവത്സരം ആഘോഷിക്കാനാണ് നടന്‍ ഫാം ഹൗസിലെത്തിയത്. ക്രിസ്മസ് രാത്രിയില്‍ താരത്തിന്റെ ഫാം ഹൗസില്‍ പാര്‍ട്ടി നടന്നിരുന്നു. ലോക്ഡൗണ്‍ കാലത്തും താരം ഫാം ഹൗസിലാണ് ചിലവഴിച്ചത്.

കത്രീന കൈഫിന്റെ വിവാഹത്തിന് ശേഷം ടൈഗര്‍ 3-യുടെ ഷൂട്ടിംഗ് തുടരാന്‍ ഒരുങ്ങുകയാണ് സല്‍മാന്‍ ഇപ്പോള്‍. പൂജ ഹെഗ്‌ഡെ നായികയാകുന്ന കഭി ഈദ് കഭി ദിവാലി എന്ന ചിത്രവും ജാക്വിലിന്‍ ഫെര്‍ണാണ്ടസിനൊപ്പം കിക് 2 എന്നീ ചിത്രങ്ങളുമാണ് താരം ഇനി അഭിനയിക്കാന്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments


Back to top button