GeneralLatest NewsNEWS

‘നിങ്ങളെ നമിക്കുന്നു, മിന്നൽ മുരളി അഭിമാനമാണ്’ : തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭു

മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേൽപ്പായിരുന്നു ഒടിടി റിലീസിനു മുൻപേ തന്നെ ‘മിന്നൽ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ചിത്രത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു താരങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ എത്തി. ചിത്രത്തിലെ വില്ലനായി എത്തിയ ഗുരു സോമസുന്ദരത്തിന്റെ അഭിനയവും പ്രേക്ഷകർക്കിടയിൽ പ്രത്യേക ശ്രദ്ധ നേടി കഴിഞ്ഞു.

ഇപ്പോളിതാ ബേസിൽ ജോസഫ് സംവിധാനം ചെയ്ത് ചിത്രം മിന്നൽ മുരളിയെ പ്രശംസിച്ച് തെന്നിന്ത്യൻ സംവിധായകൻ വെങ്കട് പ്രഭു. സിനിമ മികച്ചു നിന്ന് എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’മിന്നൽ മുരളി!!! നിങ്ങളെ നമിക്കുന്നു. എന്തൊരു ലോക്കൽ സൂപ്പർഹീറോ ഒറിജിൻ ചിത്രം. ഗുരു സോമസുന്ദരം വേറെ ലെവൽ സാർ നീങ്ക!! ‘മാർവലോ ഡിസിയോ നിങ്ങളെ ഉടൻ എടുക്കും, അതെനിക്ക് ഉറപ്പാണ്. മിന്നൽ മുരളി അഭിമാനമാണ്’, വെങ്കട് പ്രഭു ട്വീറ്റ് ചെയ്തു.

അടുത്തകാലത്തൊന്നും ഇത്രയും ആകാംഷ നിറഞ്ഞതും എന്നാൽ റിലീസിന് ശേഷം അതെ ആവേശം തന്നെ നിലനിർത്തുന്നതുമായ സിനിമ ‘മിന്നൽ മുരളി’ തന്നെയാണ് എന്ന നിരവധി പ്രതികരണങ്ങളും ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമാണ്.

 

shortlink

Related Articles

Post Your Comments


Back to top button