GeneralLatest NewsNEWS

‘സുരേഷേട്ടന് പൊളിക്കാനുള്ള പടമായിരിക്കും ‘ഒറ്റക്കൊമ്പന്‍’, കൂടെ ഞാനും ഉണ്ടാകും’: ബിജു മേനോന്‍

കാവല്‍’ എന്ന സിനിമയ്ക്ക് ശേഷം പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ‘ഒറ്റക്കൊമ്പന്‍’. നവാ​ഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ രചന ഷിബിൻ ഫ്രാൻസിസ് ആണ്. ഛായാഗ്രഹണം ഷാജി കുമാറും’ സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വറും നിർവഹിക്കുന്നു. ചിത്രത്തിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. ടോമിച്ചന്‍ മുളകുപാടം ആണ് നിര്‍മ്മാണം.

ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിക്കൊപ്പം ഒരു പ്രധാനപ്പെട്ട വേഷത്തില്‍ ബിജു മേനോനും എത്തുന്നുണ്ട്. ചിത്രത്തെ കുറിച്ച് ബിജു മേനോന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബിജു മേനോന്റെ വാക്കുകൾ:

‘സുരേഷേട്ടന്റെ ഒരുപാട് ആക്ഷന്‍ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ടവരാണ് നമ്മള്‍. പിന്നെ സുരേഷേട്ടന്‍ കുറച്ചു കാലം മാറി നിന്നു. വീണ്ടും സുരേഷേട്ടന്റെ സിനിമ വരുമ്പോള്‍ സന്തോഷമാണ്. നല്ലൊരു കൊമേഴ്യല്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും സിനിമ. അതില്‍ ഞാൻ ഒരു ഭാഗം ആകുന്നുവെന്ന് മാത്രം. സുരേഷേട്ടന് പൊളിക്കാനുള്ള പടമായിരിക്കും. കൂടെ ഞാനും ഉണ്ടാകും’- അഭിമുഖത്തില്‍ ബിജു മേനോന്‍ പറഞ്ഞു. നവാഗതനായ മാത്യൂസ് തോമസ് ആണ് ഒറ്റക്കൊമ്പന്‍ സംവിധാനം ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button