InterviewsLatest NewsNEWS

‘ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക’: മീര ജാസ്മിൻ

ഒരു ഇടവേളയ്ക്ക് ശേഷം സത്യന്‍ അന്തിക്കാടിന്റെ മകൾ എന്ന ചിത്രത്തിലൂടെ മീരാ ജാസ്മിന്‍ സിനിമയിലേക്ക് തിരിച്ചു വരികയാണ്. ജയറാമിന്റെ നായികയായാണ് മീരജാസ്മിന്റെ രണ്ടാം വരവ്. പുതിയ സിനിമയെക്കുറിച്ചും തുടർന്നങ്ങോട്ട് എങ്ങിനെയായിരിക്കും എന്നും സംസാരിക്കുകയാണ് മീരജാസ്മിന്‍ മാതൃഭൂമിഡോട്ട് കോമിനോട്. ഇനിയങ്ങോട്ട് സിനിമയിൽ സജീവമാകുമെങ്കിലും സെലക്ടീവ് ആയിരിക്കും എന്നാണ് പറയുന്നത്.

മീര ജാസ്മിന്റെ വാക്കുകൾ :

‘ഞാനിനി സജീവമായിരിക്കും പക്ഷെ ഞാന്‍ സെലക്ടീവ് ആയിരിക്കും. ഇനി ഏതെങ്കിലും ഒരു ഭാഷാ ചിത്രം എന്നതിലുപരി കണ്ടന്റിനായിരിക്കും ഞാന്‍ പ്രാധാന്യം നല്‍കുക. ഇപ്പോള്‍ ഞാന്‍ സത്യന്‍ അങ്കിളിന്റെ സിനിമ ചെയ്തു. ഇനി വ്യത്യസ്തമായ മറ്റൊരു കഥാപാത്രവും വേറെ ഒരു ജോണറിലുള്ള സിനിമയും ചെയ്യാനാണ് താത്പര്യം. അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

നേരത്തെ സിനിമ തെരഞ്ഞെടുക്കുന്ന രീതിയില്‍ നിന്നും ഞാനും മാറി. ചിലപ്പോള്‍ ഈ സിനിമ ഇറങ്ങി കുറച്ച് സമയത്തേക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടിയില്ലെങ്കില്‍ ഒരു ഗ്യാപ്പ് വന്നേക്കാം അതല്ല ഉടന്‍ നല്ല കഥാപാത്രം കിട്ടിയാല്‍ ആ ഗ്യാപ്പ് ഉണ്ടാവുകയും ഇല്ല. ദൈവം അവസരവും ആയുസ്സും തന്നാല്‍ എനിക്ക് പ്രായമാകുന്ന വാര്‍ദ്ധക്യകാലത്തൊക്കെ അഭിനയിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. പക്ഷെ കഥാപാത്രങ്ങളും ഒപ്പം സിനിമ ഏത് ടീമാണ് ചെയ്യുക എന്നൊക്കെ നോക്കിയായിരിക്കും ഇനി സിനിമ തെരഞ്ഞെടുക്കുന്നത്.’

shortlink

Related Articles

Post Your Comments


Back to top button