InterviewsLatest NewsNEWS

‘നന്നായി അഭിനയിക്കുന്നവരുടെ ഒപ്പം നിന്നാല്‍ അഭിനയം പഠിക്കുമെന്ന് കേട്ടിട്ടുള്ളത് സത്യമാണെന്ന് മനസിലായി’: ഗോപിക ഉദയന്‍

കോളേജ് കാലത്ത് നടന്ന യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി ആര്‍ജെ മാത്തുക്കുട്ടി ഒരുക്കിയ ചിത്രമാണ് ‘കുഞ്ഞെല്‍ദോ’. ആസിഫ് അലി നായകനായി ക്രിസ്മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പുതുമുഖ താരം ഗോപിക ഉദയന്‍ ആണ് ചിത്രത്തില്‍ നായികയായത്.

ഇപ്പോൾ തന്റെ നായികാവേഷത്തെ കുറിച്ചും സെറ്റിലെ അനുഭവങ്ങളെ കുറിച്ചും പറയുകയാണ് ഗോപിക ഒരു അഭിമുഖത്തില്‍. താനും ചിത്രത്തിലെ നായികാ കഥാപാത്രം നിവേദിതയുമായി യാതൊരു സാമ്യവുമില്ല എന്നാണ് സംവിധായകന്‍ മാത്തുക്കുട്ടി തന്നോട് പറഞ്ഞിരുന്നത് എന്നാണ് താരം പറയുന്നത്. കൂടാതെ സിദ്ദിഖിനും ആസിഫ് അലിക്കുമൊപ്പം അഭിനയിച്ചതിനെ കുറിച്ചും ഗോപിക പറയുന്നു.

ഗോപികയുടെ വാക്കുകൾ :

‘ഒരുപാട് നന്നായി അഭിനയിക്കുന്നവരുടെ ഒപ്പം നിന്നാല്‍ നമ്മള്‍ അഭിനയം പഠിക്കുമെന്ന് കേട്ടിട്ടുണ്ട്. അത് സത്യമാണെന്ന് മനസിലായി. എല്ലാ കഥാപാത്രങ്ങളും അത്രയും ഇന്‍വോള്‍വ്ഡ് ആയിരുന്നു.
സിദ്ദിഖ് സാറും ആസിഫ് ഇക്കയ്ക്കുമൊപ്പം ഞാൻ ചായ കുടിക്കുന്ന ഒരു സീന്‍ ഉണ്ട്. അതിലെ പല ഡയലോഗും ഭാവങ്ങളും ആ സ്പോട്ടില്‍ ഉണ്ടായതാണ്. നമ്മള്‍ റിയാക്ട് ചെയ്തു പോകും. അത്രയ്ക്ക് നാച്ചുറലായിട്ടാണ് അവര്‍ പെര്‍ഫോം ചെയ്തത്.

സിനിമ കണ്ടപ്പോഴാണ് അത് ഇങ്ങനെ വന്നു അല്ലേ എന്നൊക്കെ നമ്മള്‍ക്ക് തോന്നുന്നത്. നിവേദിതയുടെ മാനറിസം സെറ്റില്‍ നടക്കുമ്പോഴും ഇരിക്കുമ്പോഴും വേണമെന്ന് മാത്തുചേട്ടന്‍ പറഞ്ഞു. ഇടയ്ക്ക് ആസിഫ് ഇക്ക ഇട്ട് പാട്ടിന് ഡാന്‍സ് കളിക്കാന്‍ പോയപ്പോള്‍ എന്നെ പിടിച്ചിരുത്തി.
ഇതൊക്കെ ഒരുപാട് ഹെല്‍പ്പ് ചെയ്തു.

ആസിഫ് ഇക്ക കുഞ്ഞെല്‍ദോ ആയിട്ടുള്ള മാറ്റം വളരെ പെട്ടെന്നായിരുന്നു. ഞാനൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. എങ്ങനെ കഥാപാത്രമാകുമെന്നത് ഒരു പുതുമുഖമെന്ന നിലയ്ക്ക് എനിക്ക് ധാരണയില്ലായിരുന്നു’- ഗോപിക പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button