GeneralLatest NewsNEWS

‘മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തിയേറ്ററിലേക്ക് വരാന്‍ സാധിക്കുന്ന സിനിമ’: ആറാട്ടിനെ കുറിച്ച് മോഹൻലാൽ

ഉദയ കൃഷ്ണ രചിച്ച് ബി ഉണ്ണികൃഷ്ണന്റെ സവിധാനത്തിൽ മോഹൻലാൽ നായകനായി വരുന്ന ചിത്രമാണ് ‘ആറാട്ട്’. പതിനെട്ട് കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി പത്തിന് റിലീസ് ചെയ്യാന്‍ പോകുകയാണ് . ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹന്‍ലാല്‍. പൂര്‍ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സിനിമയാണ് ആറാട്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

മോഹൻലാലിൻറെ വാക്കുകൾ :

‘പൂര്‍ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തിയേറ്ററിലേക്ക് കൊണ്ട് വരാന്‍ സാധിക്കുന്ന സിനിമയാണ് ആറാട്ട്. എന്നാല്‍ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാന്‍ കഴിയില്ല വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ആണ് ഞാൻ ആഗ്രഹിക്കുന്നത്. ദൃശ്യം 2 ഒരു ഫാമിലി ത്രില്ലര്‍ ആയിരുന്നു എങ്കില്‍, മരക്കാര്‍ ഒരു ചരിത്ര പശ്ചാത്തലത്തില്‍ ഉള്ള ചിത്രമായിരുന്നു. ഇനി വരാന്‍ പോകുന്ന ബ്രോ ഡാഡി, 12 ത് മാന്‍, മോണ്‍സ്റ്റര്‍, റാം എന്നീ ചിത്രങ്ങള്‍ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലര്‍, ആക്ഷന്‍ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്’.

തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തില്‍ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നു.

സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്‌മാന്‍ അതിഥി വേഷത്തിലും എത്തുന്ന ഈ ചിത്രത്തിന് രാഹുല്‍ രാജ് ആണ് സംഗീതം പകര്‍ന്നതു. ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും എഡിറ്റ് ചെയ്തത് ഷമീര്‍ മുഹമ്മദും ആണ്.

 

shortlink

Related Articles

Post Your Comments


Back to top button