GeneralLatest NewsNEWS

സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

സംഗീതസംവിധായകനും ഗായകനുമായ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അന്തരിച്ചു. 58 വയസായിരുന്നു. ഇരുപതിലേറെ ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ച അദ്ദേഹം സംഗീത സംവിധായകനും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരനാണ്. കോഴിക്കോട് എം.വി.ആർ കാൻസർ സെന്‍ററിൽ കുറച്ചു കാലമായി ചികിത്സയിലായിരുന്നു.

ജയരാജിന്‍റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിർവഹിച്ചത്. കണ്ണകി, തിളക്കം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങൾ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇരുപതിലേറെ ചിത്രങ്ങൾക്കു സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ‘കരിനീലക്കണ്ണഴകീ…’,’എന്നു വരും നീ…’, ‘വേളിക്കു വെളുപ്പാൻ കാലം…’, ‘സാറേ സാറേ സാമ്പാറേ…’ തുടങ്ങി വ്യത്യസ്തമായ ഗാനങ്ങൾ അദ്ദേഹത്തിന്‍റെ സംഭാവനകളാണ്​. നിരവധി സംഗീത ആൽബങ്ങളും ഒരുക്കിയിട്ടുണ്ട്​.

പരേതരായ കണ്ണാടി കേശവൻ നമ്പൂതിരിയുടെയും അദിതി അന്തർജനത്തിന്‍റെയും മകനാണ്. കണ്ണൂർ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം. തിരുവനന്തപുരം സംഗീത കോളജിലായിരുന്നു പഠനം.

shortlink

Related Articles

Post Your Comments


Back to top button