GeneralLatest NewsNEWS

സിനിമകള്‍ ബോക്സോഫീസില്‍ വന്‍ പരാജയം ആയാലും താരങ്ങൾ പ്രതിഫലം 30-35 കോടിയായി ഉയര്‍ത്തുന്നു: കരണ്‍ ജോഹര്‍

ബോളിവുഡ് ചലച്ചിത്രസംവിധായകന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് കരണ്‍ ജോഹര്‍. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ദില്‍വാലെ ദുല്‍ഹനിയ ലേ ജായെംഗെ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1998ല്‍ ആദ്യചിത്രമായ കുച്ച് കുച്ച് ഹോതാ ഹേ സംവിധാനം ചെയ്തു.

പ്രതിഫലം ക്രമാതീതമായി ഉയര്‍ത്തുന്ന അഭിനേതാക്കള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കരണ്‍ ജോഹര്‍. പുതുമുഖ താരങ്ങള്‍ക്കെതിരെയാണ് കരണ്‍ ജോഹറിന്റെ പ്രതികരണം. തനിക്ക് ശരിക്കും മടുത്തു എന്നാണ് കരണ്‍ ഫിലിം കമ്പാനിയന്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പറയുന്നത്.

കരൺ ജോഹറിന്റെ വാക്കുകൾ:

‘സിനിമ വളരെ ശ്രമകരമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോള്‍ ചിലര്‍ പ്രതിഫലം ക്രമാതീതമായി ഉയര്‍ത്തുന്നു. ഒന്നും തെളിയിച്ചിട്ടില്ലാത്ത താരങ്ങള്‍ അവരുടെ പ്രതിഫലം 30-35 കോടിയായി ഉയര്‍ത്തുന്നു. അവരുടെ സിനിമകള്‍ ബോക്സോഫീസില്‍ വന്‍ പരാജയം ആയാലും ഇതാണ് അവസ്ഥ.

എന്താണ് ഈ അക്കങ്ങളെല്ലാം. തനിക്ക് മനസിലാകുന്നില്ല. ഒടുവില്‍ നമ്മള്‍ പറയാന്‍ നിര്‍ബന്ധിതരാവുകയാണ്, ഹലോ, നിങ്ങളുടെ സിനിമ ഇത്രയും മാത്രമാണ് നേടിയത്. വലിയ താരമൂല്യമുള്ള അഭിനേതാക്കളാണ് ഇത് പറയുന്നതെങ്കില്‍ മനസ്സിലാക്കാം.

എന്നാല്‍ ബോക്സോഫീസില്‍ ഒന്നും നേടാനാകാത്തവരാണ് ഇത് പറയുന്നതെങ്കിലോ? സിനിമയെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നവര്‍ ആരാണ്? ചിത്രസംയോജകരും ഛായാഗ്രാഹകരും അടങ്ങുന്ന വലിയ സംഘത്തിന് അതിന്റെ വിജയത്തില്‍ വലിയ പങ്കുണ്ട്.

ചില സിനിമകളെ രക്ഷിച്ചെടുക്കുന്നത് പോലും അതിന്റെ ഛായാഗ്രാഹകരും ചിത്രസംയോജകരുമാണ്. എന്നാല്‍ അഭിനേതാവിന് 15 കോടി നല്‍കുമ്പോള്‍ ചിത്രസംയോജകന് 55 ലക്ഷം. ഇത് തനിക്ക് മനസിലാകുന്നില്ല. എന്നാല്‍ ഇന്ന് സിനിമാവിപണി പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലാണ്’- കരണ്‍ പറഞ്ഞു .

shortlink

Related Articles

Post Your Comments


Back to top button