GeneralLatest NewsNEWS

യേശുദാസിനോട് മാപ്പ് പറഞ്ഞ് നാദിര്‍ഷ

ദിലീപ് നാദിർഷ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തില്‍ യേശുദാസ് ആലപിച്ച ഗാനത്തിന്റെ മേക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ വീഡിയോക്ക് താഴെ യേശുദാസിനെ അപമാനിക്കുന്ന തരത്തിലുള്ള കമന്റ് വന്നിരുന്നു. ‘ഒരു മനോഹര ഗാനം നല്‍കിയതിന് ദാസേട്ടന്‍ താങ്കളോടല്ലേ നന്ദി പറയേണ്ടത്. അദ്ദേഹത്തിന് പാട്ടൊന്നും ഇല്ല’ എന്നായിരുന്നു പോസ്റ്റിന് താഴെ എത്തിയ കമന്റ്.

ഈ കമന്റിന് യേശുദാസിനോട് മാപ്പ് ചോദിച്ചാണ് മറുപടി നാദിര്‍ഷ കുറിച്ചിരിക്കുന്നത്. ‘താങ്കളുടെ ഈ വാക്കുകള്‍ക്ക്, താങ്കള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പ്രിയപ്പെട്ട ദാസേട്ടനോട് മാപ്പ് ചോദിക്കുന്നു’ എന്നായിരുന്നു നാദിര്‍ഷായുടെ മറുപടി.

 

shortlink

Related Articles

Post Your Comments


Back to top button