GeneralLatest NewsNEWS

ജി കെ പിള്ളയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് നടൻ ബാബു ആന്റണി

1954ല്‍ പുറത്തിറങ്ങിയ ‘സ്‌നേഹസീമ’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന നടനാണ് ജി കെ പിള്ള. വില്ലൻ വേഷങ്ങളിലൂടെയാണ് ജി കെ പിള്ള ശ്രദ്ധ നേടുന്നത്. എൺപതുകളുടെ അവസാനം വരെ സിനിമകളിൽ സജീവമായിരുന്ന അദ്ദേഹം 2005-മുതലാണ് ടെലിവിഷൻ പരമ്പരകളിൽ അഭിനയിക്കാൻ തുടങ്ങിയത്. ഇപ്പോൾ ജി കെ പിള്ളയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് എത്തിയിരിക്കുകയാണ് നടൻ ബാബു ആന്റണി.

‘മലയാളത്തിന്റെ പ്രഗല്ഭ നടന്‍ ജി കെ പിള്ള ചേട്ടന് ആദരാജ്ഞലികള്‍. അദ്ദേഹത്തിന്റെ ഉയരവും, ശബ്ദവും, ശാരീരിക ഭാഷയും വളരെ ആകര്‍ഷണീയമായിരുന്നു’- ബാബു ആന്റണി കുറിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button