GeneralInterviewsNEWS

‘എന്തിനാണ് എനിക്ക് ഇങ്ങനെയൊരു മുഖം തന്നത് എന്ന് ദൈവത്തോട് കരഞ്ഞു പ്രാർത്ഥിച്ച സന്ദർഭങ്ങളുണ്ടായിരുന്നു’: ജോൺ എബ്രഹാം

ബോളിവുഡിന്റെ സ്വന്തം മസിൽമാൻ ആണ് ജോൺ എബ്രഹാം. ബോളിവുഡിൽ ശരീര സൗന്ദര്യത്തിന് ഉദാഹരണമായി അറിയപ്പെടുന്ന നാൽപ്പത്തൊമ്പതുകാരനായ ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്ത് നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003ൽ ജിസം എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം. ചിത്രം വൻ വിജയമായിരുന്നു. തുടർന്ന് 2004ൽ ‘പാപ്’ എന്ന ചിത്രത്തിലും വൻ വിജയമായ ‘ധൂം’ എന്ന ചിത്രത്തിലും ജോൺ അഭിനയിച്ചു. ഇന്ന് കൈ നിറയെ സിനിമകളുമായി ബോളിവുഡിലെ മുൻനിര സൂപ്പർ താരമാണ് ജോൺ എബ്രഹാം.

ബോളിവുഡ് സിനിമകളിലൂടെ കേരളത്തിൽ ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയ താരം ഇപ്പോൾ ‘മൈക്ക്’ എന്ന മലയാള സിനിമ നിർമ്മിച്ച് കൊണ്ട് മലയാള സിനിമയുടെ ഭാ​ഗമാകാൻ പോവുകയാണ് പുതുമുഖ താരമായ രഞ്ജിത്ത് സജീവാണ് ചിത്രത്തിലെ നായകൻ. ജോൺ എബ്രഹാം എന്റർടൈൻമെന്റിന്റെ ആദ്യ മലയാള സിനിമയാണ് മൈക്ക്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോ​ഗമിക്കുകയാണ്.

ഒരു കാലത്ത് തന്റെ മുഖം തനിക്ക് ഒട്ടും ഇഷ്ടാമായിരുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ജോൺ എബ്രഹാം ഇപ്പോൾ. തനിക്ക് എന്തിന് ഇങ്ങനെയൊരു മുഖം തന്നുവെന്ന് ചോദിച്ച് പലപ്പോഴും ദൈവത്തിന് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നും, ശരീര ഭാരം വല്ലാതെ കുറഞ്ഞ് മുഖത്ത് മുഴുവൻ കുരു വന്നപ്പോൾ വല്ലാതെ വിഷമിച്ചിരുന്നുവെന്നും ജോൺ എബ്രഹാം പറയുന്നു.

ജോണിൻറെ വാക്കുകൾ :

‘ഇന്ന് കാണുന്ന മുഖം ലഭിക്കും മുമ്പ് എനിക്ക് നിറയെ മുഖക്കുരു വന്നിരുന്നു. നമ്മുടെ മുഖത്ത് അത്തരം ചെറിയ കാര്യങ്ങൾ ഉള്ളപ്പോൾ നമുക്ക് ഉള്ള ആ ആത്മവിശ്വാസം പോലും നഷ്ടപ്പെടും. ഞാൻ കരഞ്ഞുകൊണ്ട് ദൈവത്തോട് പ്രാർത്ഥിച്ച സന്ദർഭങ്ങളുണ്ടായിരുന്നു. എനിക്ക് എന്തിനാണ് ഇങ്ങനെയൊരു മുഖം തന്നത് എന്ന് അന്ന് കരഞ്ഞ് ​ ദൈവത്തോട് ചോദിക്കുമായിരുന്നു. ‌മുഖത്തെ കുരുക്കൾ എടുത്ത് കളഞ്ഞ് മുഖത്ത് എന്തെങ്കിലും മാജിക്ക് ചെയ്ത് തരാൻ വരെ ഞാൻ ദൈവത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്റെ ക്ലാസിലെയും സുഹൃത്തുക്കളിലെയും ഏറ്റവും ഉയരം കുറഞ്ഞ പയ്യന്മാരിൽ ഒരാളായിരുന്നു ഞാനും. അതുകൊണ്ട് ഞാൻ ദൈവത്തോട് ഉയരം നൽകാൻഡ ആവശ്യപ്പെട്ടും പ്രാർഥിച്ചിട്ടുണ്ട്. ഇന്ന് ദൈവം സഹായിച്ച് ആറടി ഒരിഞ്ച് ഉയരം എനിക്കുണ്ട്. ഞാൻ സന്തോഷവാനാണ്…’ ജോൺ എബ്രഹാം പറയുന്നു.

 

 

shortlink

Related Articles

Post Your Comments


Back to top button