InterviewsLatest NewsNEWS

‘ഇപ്പോൾ ജന്മശത്രുക്കള്‍ എന്ന് കരുതിയവര്‍ പോലും വിളിക്കുന്നു, മിന്നല്‍ അടിച്ചപ്പോള്‍ ശത്രുത ഒന്നും ഇല്ല’: ഷെല്ലി

ടൊവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ‘മിന്നൽ മുരളി’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തിയതിന് പിന്നാലെ സോഷ്യൽമീഡിയയിലുള്‍പ്പെടെ വലിയ തരംഗമായിരിക്കുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പല ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ദിനം മുതല്‍ നെറ്റ്ഫ്ലിക്സിന്‍റെ ഇന്ത്യ ടോപ്പ് 10 ലിസ്റ്റില്‍ ഒന്നാമതാണ് ‘മിന്നല്‍ മുരളി’. നെറ്റ്ഫ്ലിക്സ് ആഗോള തലത്തിലും ചിത്രം പ്രേക്ഷകസ്വീകാര്യത നേടിയ കണക്ക് പുറത്തുവന്നിരുന്നു .

മിന്നല്‍ മുരളിയിലെ കഥാപാത്രങ്ങളോരോരുത്തരും അവരവരുടെ അഭിനയ സവിശേഷത കൊണ്ട് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. ചിത്രത്തിന്റെ അവസാനം ഒരു നോവോടു കൂടെ ഓർക്കുന്ന കഥാപാത്രമാണ് ഷിബുവിന്റെ (ഗുരു സോമസുന്ദരം) ഉഷ. ഉഷയായി എത്തിയ ഷെല്ലിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഇപ്പോൾ ഏറ്റവും വലിയ ജന്മശത്രുക്കള്‍ എന്ന് കരുതിയവര്‍ പോലും വിളിക്കുന്നുണ്ടെന്നാണ് താരം പറയുന്നത്. മിന്നല്‍ അടിച്ചപ്പോള്‍ ശത്രുത ഒന്നും ഇല്ല എന്ന് മനസ്സിലായി എന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിൽ താരം പറഞ്ഞു.

ഷെല്ലിയുടെ വാക്കുകൾ:

‘ഇത്രയും വലിയ റീച്ച്, ലോകം മുഴുവന്‍ സംസാരിക്കുന്ന നിലയിലേക്ക് സിനിമ എത്തും എന്ന് ഒരിക്കലും കരുതിയിട്ടില്ല. ഞാന്‍ ഇപ്പോഴും ആ മിന്നല്‍ അടിച്ച ഷോക്കില്‍ തന്നെയാണ്. എന്താണ് സംഭവിയ്ക്കുന്നത് എന്ന് അറിയില്ല. പുകമയമാണ് എല്ലാം. തീര്‍ച്ചയായും ബേസില്‍ ജോസഫും ടീമും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ആ കഷ്ടപ്പാടിന്റെ വിജയമാണ് ഇത്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്

സിനിമയില്‍ ഇത്തരമൊരു ബ്രേക്ക് കിട്ടാന്‍ വേണ്ടി പതിനഞ്ച് വര്‍ഷങ്ങളാണ് ഷെല്ലി കാത്തിരുന്നത്. കേരള കഫെ, അകം, ഈടെ, തങ്ക മീന്‍കള്‍ തുടങ്ങിയ സിനിമകള്‍ എല്ലാം വളരെ വലിയ ക്രൂവിനൊപ്പം ചെയ്ത മികച്ച സിനിമകളാണ്. എന്നിട്ടും എന്തുകൊണ്ട് തനിയ്‌ക്കൊരു റെക്കഗനേഷന്‍ കിട്ടുന്നില്ല എന്ന് ഓരോ സിനിമ കഴിയുമ്പോഴും ഞാന്‍ ചിന്തിയ്ക്കാറുണ്ട്. ഒരിക്കല്‍ ഒരു നല്ല കഥാപാത്രം എനിക്ക് വരും എന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷെ പിന്നീട് എനിക്ക് അതിനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടോ, എനിക്ക് എന്നെ മാര്‍ക്കറ്റ് ചെയ്യാന്‍ അറിയാത്തത് കൊണ്ടോ ആവും എന്ന് കരുതി.

ചില സിനിമകള്‍ എനിക്ക് വന്നിരുന്നു. എന്നാല്‍ സെറ്റില്‍ എത്തുമ്പോള്‍ ആ റോള്‍ ഇല്ല, വളരെ വേദനിപ്പിച്ച് വിട്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. ഇനി ഈ മേഖലയിലേക്ക് വരുന്നേയില്ല എന്ന് പോലും ഞാന്‍ ചിന്തിച്ചിരുന്നു. പക്ഷെ കലയ്ക്ക് ഒരു സത്യമുണ്ട്. അത് എത്ര അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും ഒരിക്കല്‍ പുറത്ത് വരും. എന്ന് കരുതി എനിക്ക് ഇപ്പോള്‍ വന്‍ സിനിമകള്‍ വരുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ എന്താണോ ഇപ്പോള്‍ നടക്കുന്നത് അതില്‍ ഞാന്‍ ഹാപ്പിയാണ്.’

shortlink

Related Articles

Post Your Comments


Back to top button