GeneralLatest NewsNEWS

രാജമൗലിയുടെ ആർ ആർ ആറി​ന്റെ റിലീസ് മാറ്റി​വച്ചു

രാജമൗലിയുടെ ബിഗ്ബജറ്റ് ചിത്രം ആര്‍ ആര്‍ ആറിന്റെ റിലീസ് പിന്നെയും നീട്ടിവച്ചു. ജനുവരി എഴിനായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വടക്കേ ഇന്ത്യയില്‍ ഒമിക്രോണ്‍ പടര്‍ന്നതോടെയാണ് റിലീസ് നീട്ടി വെക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ക്ലാഷ് റിലീസ് ചെയ്യുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ആര്‍ ആര്‍ ആറിനുവേണ്ടി പവന്‍ കല്യാണിന്റെ ഭീംല നായിക്കിന്റെയും പ്രഭാസിന്റെ രാധേ ശ്യാമിന്റേയും റിലീസ് നീട്ടിവെച്ചിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം ഈ സിനിമകളേയും പ്രതിസന്ധിയിലാക്കുകയാണ്.

ചിത്രത്തിൻ്റെ ഷൂട്ടിങ് ഏറെ നാളുകൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്നതാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്. വി. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഇവരുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകൾ നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജൂനിയര്‍ എന്‍ ടി ആറും, രാം ചരണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത് ജൂനിയര്‍ എന്‍ ടി ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്.

തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. പ്രൊമോഷന്റെ ഭാഗമായി പ്രമുഖതാരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രാജമൗലിയും, ജൂനിയര്‍ എന്‍.ടി.ആറും, രാംചരണും ഉള്‍പ്പെടുന്ന ആര്‍.ആര്‍.ആര്‍ ടീം സന്ദര്‍ശിച്ചിരുന്നു. കേരളത്തിലെ പ്രൊമോഷന് ടൊവിനോ തോമസും തമിഴ്‌നാട്ടില്‍ ശിവകാര്‍ത്തികേയനുമായിരുന്നു മുഖ്യാഥിതികള്‍.

shortlink

Related Articles

Post Your Comments


Back to top button