GeneralLatest NewsNEWS

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ടൊവിനോ തോമസും കുടുംബവും

രാജ് ഭവനിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് ടൊവിനോ തോമസ്. ഭാര്യ ലിഡിയയും മക്കളായ ഇസയും തഹാനും ഒപ്പമാണ് ടോവിനോ ഗവർണറെ സന്ദർശിച്ചത്. ഗവര്‍ണറുടെ ഒപ്പമുള്ള ചിത്രങ്ങള്‍ ടൊവിനോ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

മിന്നല്‍മുരളിയെ ഗവര്‍ണറും കുടുംബവും സ്നേഹിക്കുന്നു എന്നറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും, ഗവര്‍ണറുമായുള്ള സന്ദര്‍ശനത്തെ സംഭവബഹുലവും മനോഹരവുമായ 2021 വര്‍ഷം പൂര്‍ത്തിയാക്കാനുള്ള മികച്ച മാര്‍ഗമായിട്ടാണ് കാണുന്നതെന്നും ടൊവിനോ പറഞ്ഞു.

 

‘ബഹുമാനപ്പെട്ട കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ ഗവര്‍ണറുടെ ഒരു ആരാധകനാണ്,’ എന്നും ടൊവിനോ സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button