InterviewsLatest NewsNEWS

‘സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഞാൻ, പക്ഷെ കിട്ടിയത് അവഗണന : ഉണ്ണി മുകുന്ദന്‍

സിനിമയില്‍ സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ മലയാളികളുടെ പ്രിയപ്പെട്ട യുവ നടന്മാരില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്‍. സിനിമയുടെ തുടക്കകാലത്ത് പലരും തന്നെ അവഗണിച്ചിട്ടുണ്ടെന്നു തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഗുജറാത്തില്‍ പഠിച്ച് വളര്‍ന്നതിനാല്‍ സ്‌കൂള്‍ കാലം അവസാനിച്ചത് മുതല്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കുന്ന ആളാണ് താനെന്നും ഉണ്ണി വ്യക്തമാക്കി.

‘സിനിമയില്‍ അവസരങ്ങള്‍ തിരക്കി നടന്ന കാലത്ത് എല്ലാവരും കുറ്റപ്പെടുത്തിയത് എന്റെ ശരീര പ്രകൃതിയേയായിരുന്നു. അന്ന് മുതല്‍ ഫിറ്റ്‌നസ് ശ്രദ്ധിച്ച് ബോഡി സൂക്ഷിക്കുന്ന ആളാണ് ഞാന്‍. അന്ന് മലയാളത്തിലെ നടന്മാരുടെ കഥാപാത്രങ്ങള്‍ക്ക് മസിലും എന്റേത് പോലുള്ള ശരീര പ്രകൃതിയും ഉണ്ടായിരുന്നില്ല. അതിന്റേതായിട്ടുള്ള അവഗണനകള്‍ അന്ന് നേരിടേണ്ടി വന്നിട്ടുണ്ട്.

ചാന്‍സ് ചോദിച്ച് നടന്ന കാലത്ത് കൈയ്യില്‍ പൈസയില്ലാതെ കിലോമീറ്ററുകളോളം നടന്ന് തന്നെയാണ് തിരികെ വീട്ടിലെത്തിയിരുന്നത്. എന്ത് കഠിനാധ്വാനം ചെയ്യാന്‍ തയ്യാറായിട്ടുള്ള വ്യക്തിയുമാണ് ഞാന്‍. നിര്‍മ്മാണം മാത്രമല്ല, സിനിമാ സംവിധാനം എന്റെ സ്വപ്നങ്ങളില്‍ ഒന്നാണ്’- ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button