GeneralLatest NewsNEWS

ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്

പാലക്കാട് : നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ്. ഉണ്ണിയുടെ പാലക്കാട് ഒറ്റപ്പാലത്തുള്ള വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ 8 മണിക്കാണ് റെയ്ഡ് തുടങ്ങിയത്.

താരത്തിന്റെ ഉടമസ്ഥതയിലുള്ള ഉണ്ണി മുകുന്ദന്‍ ഫിലിംസ് കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മേപ്പടിയാൻ പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ഡ്.

വിഷ്ണു മോഹന്‍ സംവിധായകനായ മേപ്പടിയാന്‍ ജനുവരി 14 ന് റിലീസ് ചെയ്യാനിരിക്കുകയാണ്. ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button