InterviewsLatest NewsNEWS

ചിത്രത്തിന്റെ ശക്തമായ പ്രമേയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി: മമ്മൂട്ടി ചിത്രം ‘പുഴു’വിനെ കുറിച്ച് പാര്‍വതി

ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും, തന്റെ കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത്

വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് മമ്മൂട്ടി ചിത്രം പുഴുവിന്റെ ആദ്യ ടീസര്‍ റിലീസ് ചെയ്തത് മുതൽ. കഴിഞ്ഞ ദിവസമായിരുന്നു ഈ ടീസര്‍ റിലീസ് ആയത്. ഇപ്പോഴിതാ, ഇതിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പാര്‍വതി തിരുവോത്ത് പറയുന്ന വാക്കുകള്‍ വൈറലാകുകയാണ്. ഈ ചിത്രത്തിലെ നായികാ വേഷത്തിലാണ് പാർവതി എത്തുന്നത്. താന്‍ വിശ്വസിക്കുന്ന രാഷ്ടീയ ചിന്തകളെയും അതുപോലെ സ്ത്രീ- പുരുഷ സമത്വ ചിന്തകളെയും ഒരു പരിധി വരെ പിന്തുണയ്ക്കുന്ന ചിത്രമായതുകൊണ്ടാണ് താനിത് ചെയ്തത് എന്നും ദി ക്യൂ ചാനലുമായുള്ള അഭിമുഖത്തിൽ പാര്‍വതി പറഞ്ഞു.

പാർവതിയുടെ വാക്കുകൾ :

‘ഇതിലെ മമ്മൂട്ടി കഥാപാത്രം പ്രേക്ഷകരെ ഞെട്ടിക്കും. തന്റെ കരിയറില്‍ അദ്ദേഹം ഇതുവരെ ചെയ്യാത്ത ഒരു റോള്‍ ആണ് പുഴുവിലേത്. ഈ ചിത്രത്തിന്റെ ശക്തമായ പ്രമേയം തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ശക്തി.

ഞാൻ വിശ്വസിക്കുന്ന രാഷ്ടീയ ചിന്തകളെയും അതുപോലെ സ്ത്രീ- പുരുഷ സമത്വ ചിന്തകളെയും ഒരു പരിധി വരെ പിന്തുണയ്ക്കുന്ന ഒരു ചിത്രം കൂടിയാണ് പുഴു. അത്‌കൊണ്ട് കൂടിയാണ് ഞാനീ ചിത്രം ചെയ്തത്’.

ഇതൊരു പുരോഗമനപരമായ ചിത്രം ആണെന്നും ഈ ഗംഭീര ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് കാത്തിരിക്കാന്‍ വയ്യ എന്നും മമ്മൂട്ടി ഇതിന്റെ ഷൂട്ടിംഗ് കഴിഞ്ഞപ്പോള്‍ തന്റെ ഫെയ്സ്ബുക് പേജില്‍ കുറിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button