GeneralLatest NewsNEWS

‘സ്വന്തം ചേട്ടനെ പോലെ നമുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വം ആണ് ലാലേട്ടന്റേത്’: ഉണ്ണി മുകുന്ദൻ

സെപ്റ്റംബര്‍ 22 ന് ആയിരുന്നു ഉണ്ണി മുകുന്ദന്റെ പിറന്നാള്‍ ദിനം. അന്നേ ദിവസം ട്വല്‍ത്ത് മാന്‍ ചിത്രത്തിന്റെ സെറ്റില്‍ അന്നത്തെ ദിവസം ഷൂട്ട് ഇല്ലാതിരുന്നിട്ടും ഉറക്കം പോലും ഒഴിവാക്കി കേക്കുമായി മോഹന്‍ലാല്‍ സെറ്റില്‍ എത്തിയതിനെ കുറിച്ച് ഉണ്ണി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ട്വല്‍ത്ത് മാനിന്റെ സെറ്റില്‍ താരത്തിന്റെ പിറന്നാള്‍ ആഘോഷിച്ച ചിത്രങ്ങളും വൈറലായിരുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ :

‘ആ ദിവസം ലാലേട്ടന് ഷൂട്ട് ഇല്ലാതിരുന്നിട്ടും, രാത്രി ഉറക്കം പോലും ഒഴിവാക്കി ലാലേട്ടന്‍ കേക്കുമായി സെറ്റില്‍ വരികയും എന്റെ പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തത് ഒരിക്കലും മറക്കാന്‍ കഴിയില്ല. അത്തരം നല്ല പെരുമാറ്റങ്ങളും പ്രവൃത്തികളും ഒരാളില്‍ നിന്നുണ്ടാകുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല.

സ്വന്തം ചേട്ടനെ പോലെ നമുക്ക് തോന്നിപ്പോകുന്ന വ്യക്തിത്വം ആണ് ലാലേട്ടന്റേത്. ഈ മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ഒരു മികച്ച ചിത്രമായി മാറും എന്നാണ് തന്റെ പ്രതീക്ഷ. കാരണം വളരെ മികച്ച ഒരു തിരക്കഥയും അതിന്റെ ഏറ്റവും മികച്ച മേക്കിംഗുമാണ് അവിടെ കാണാന്‍ സാധിച്ചത്’- താരം പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button