Latest NewsNEWSSocial Media

‘മറ്റാരെക്കാളുമധികം നിങ്ങള്‍ പ്രചോദനം നല്‍കുന്നു’: എ ആര്‍ റഹ്മാന് പിറന്നാള്‍ ആശംസകളുമായി ശ്വേത മോഹന്‍

അൻപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ച സംഗീതസംവിധായകന്‍ എ ആര്‍ റഹ്മാന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഗായിക ശ്വേത മോഹന്‍. റഹ്മാന്റെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ 1995ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ബോംബെയിലെ ഒരു ഗാനത്തിന് കോറസ് പാടിക്കൊണ്ടാണ് ശ്വേത മോഹന്‍ തന്റെ കരിയര്‍ ആരംഭിച്ചത്.

മറ്റാരേക്കാളും അധികമായി പ്രചോദനം നൽകുന്നുവെന്നും, ഒരു മ്യുസിഷന്‍ എന്ന നിലയില്‍ തന്റെ വളര്‍ച്ചക്ക് വേണ്ടി വിലയേറിയ സമയം ചിലവഴിച്ചിട്ടുണ്ട് എന്നുമാണ് ആശംസാ സന്ദേശത്തില്‍ ശ്വേത മോഹന്‍ പറഞ്ഞത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു ശ്വേത ആശംസകള്‍ നേര്‍ന്നത്.

ശ്വേതയുടെ ആശംസകൾ:

‘പ്രിയപ്പെട്ട റഹ്മാന്‍ സാറിന് പിറന്നാള്‍ ആശംസകള്‍. മറ്റാരെക്കാളുമധികം നിങ്ങള്‍ പ്രചോദനം നല്‍കുന്നു. കാരണം നിങ്ങള്‍ ഓരോ ഉദ്ദേശത്തോടെയാണ് സൃഷ്ടികളുണ്ടാക്കുന്നത്. ചുറ്റുമുള്ളവരുടെ വളര്‍ച്ചയെക്കുറിച്ചും നിങ്ങള്‍ ചിന്തിക്കുന്നു. നിങ്ങള്‍ സ്‌പെഷ്യലാണ്. കാരണം സംഗീതത്തിന്റെ മാന്ത്രികവടി കൊണ്ട് നിങ്ങള്‍ എല്ലായിടത്തും മാജിക് പടര്‍ത്തുന്നു.

വരുന്ന തലമുറയുടെ നല്ലതിന് വേണ്ടിയുള്ള ചിന്ത നിങ്ങളിലുണ്ട്. ഒരു മ്യുസിഷന്‍ എന്ന നിലയില്‍ എന്റെ വളര്‍ച്ചക്ക് വേണ്ടിയും നിങ്ങളുടെ വിലയേറിയ സമയം ചിലവഴിച്ചിട്ടുണ്ട്. നിങ്ങളുടെ സ്‌നേഹം, നിര്‍ദേശങ്ങള്‍, പിന്തുണ എന്നിവ കൊണ്ട് ഉയര്‍ച്ചയിലെത്തിയ ആയിരക്കണക്കിന് പേര്‍ വെറെയും. നിങ്ങളുടെ സ്‌നേഹത്തിന് നന്ദി. ഈ ലോകത്ത് ജീവിക്കുന്നതിന് കടപ്പാട്’.

shortlink

Related Articles

Post Your Comments


Back to top button