GeneralLatest NewsNEWS

‘ഇതൊരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്’: മിന്നൽ മുരളിക്ക് അഭിനന്ദനവുമായി കരണ്‍ ജോഹര്‍

ഡിസംബര്‍ 24ന് നെറ്റ്ഫ്‌ളിക്‌സില്‍ എത്തിയ മിന്നല്‍ മുരളി റിലീസ് ചെയ്തതിന് പിന്നാലെ നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തെ പുകഴ്ത്തി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോൾ മിന്നല്‍ മുരളി ചിത്രത്തെയും ടൊവിനോയെയും അഭിനന്ദിച്ച് ബോളിവുഡ് നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ അയച്ച സന്ദേശം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ചിത്രം ഒരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമായിരുന്നെന്ന് കരണ്‍ ജോഹര്‍ പറഞ്ഞു.

‘ഹേയ് ടൊവിനോ, കഴിഞ്ഞ ദിവസം രാത്രി മിന്നല്‍ മുരളി കണ്ടു, വളരെ രസകരമായിരുന്നു. വിനോദത്തിന്റെ അളവ് കൃത്യമായി നിലനിര്‍ത്തിക്കൊണ്ട് വളരെ സമര്‍ത്ഥമായാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഇതൊരു കള്‍ട്ട് ബ്രേക്കര്‍ സൂപ്പര്‍ ഹീറോ ചിത്രമാണ്. നിങ്ങളുടെ പ്രകടനം അവിശ്വസനീയമായിരുന്നു. ആശംസകള്‍’- എന്നാണ് കരണ്‍ ജോഹറുടെ മെസേജ്.

കരണിന്റെ മെസേജിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ കണ്ട് അഭിനന്ദനം അറിയിച്ചതിന് കരണ്‍ ജോഹറിനോട് നന്ദിയറിയിച്ച ടൊവിനോ ചിത്രം നന്നായി ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞു.

 

shortlink

Related Articles

Post Your Comments


Back to top button