InterviewsLatest NewsNEWS

ചുരുളിയിലെ പെങ്ങൾ തങ്കയുടെ വേഷത്തെ കുറിച്ച് ഗീ​​​തി​​​ ​​​സം​​​ഗീ​​​ത

ക്യൂ​​​ബ​​​ന്‍​​​ ​​​കോ​​​ള​​​നി​​​ എന്ന ചിത്രത്തിലെ വില്ലത്തിയായി സിനിമയിലെത്തിയ നടിയാണ് ​​​ഗീ​​​തി​​​ ​​​സം​​​ഗീ​​​ത.​​​ തുടർന്ന് ​​​ലൂ​​​ക്ക,​​​ ​​​കോ​​​ഴി​​​പ്പോ​​​ര്,​​​ ​​​സ​​​ത്യം​​​ ​​​പ​​​റ​​​ഞ്ഞാ​​​ ​​​വി​​​ശ്വ​​​സി​​​ക്കു​​​മോ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സി​​​നി​​​മ​​​ക​​​ളി​​​ലും​​​ ​​​പ്രേ​​​ക്ഷ​​​ക​​​ര്‍​​​ ​​​ഈ​​​ ​​​മു​​​ഖം​​​ ​​​ക​​​ണ്ടു.​​​ എന്നാൽ ഗീതയ്ക്ക് ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ കിട്ടിയ വേഷം ലി​​​ജോ​​​ ​​​ജോ​​​സ് ​​​പെ​​​ല്ലി​​​ശേ​​​രി​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ ​​​ചു​​​രു​​​ളിയിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രമായിരുന്നു. വ​​​ന്യ​​​ത​​​യും​​​ ​​​ദു​​​രൂ​​​ഹ​​​ത​​​യും​​​ ​​​നി​​​റ​​​ഞ്ഞ​​​ ​​​മ​​​നു​​​ഷ്യ​​​ര്‍​​​ക്കി​​​ട​​​യി​​​ല്‍​​​ ​​അ​​​ന്യ​​​ഗ്ര​​​ഹ​​​ജീ​​​വി​​​ക​​​ളു​​​മാ​​​യി​​​ ​​​നേ​​​രി​​​ട്ട് ​​​സം​​​വ​​​ദി​​​ക്കാ​​​ന്‍​​​ ​​​ശ​​​ക്തി​​​യു​​​ള്ള​​​വ​​​ള്‍​​​ ​​​എന്ന ​​​അ​​​തി​​​ഗൂ​​​ഢ​​​മാ​​​യി​​​ ​​​നി​​​ല്‍​​​ക്കു​​​ന്ന​​​ ​​​ആ​​​ ​​​ക​​​ഥാ​​​പാ​​​ത്രം വലിയ പ്രേക്ഷക പ്രശംസയാണ് ഗീതിയ്ക്ക് നൽകിയത്. ഇപ്പോൾ ചുരുളിയിലെ പെങ്ങൾ തങ്ക എന്ന കഥാപാത്രത്തെ കുറിച്ച് പങ്കുവയ്ക്കുകയാണ് ഗീതി സംഗീത.

ഗീ​​​തിയുടെ വാക്കുകൾ :

ചു​​​രു​​​ളി​​​യു​​​ടെ​​​ ​​​ട്രെ​​​യി​​​ല​​​ര്‍​​​ ​​​ലോ​​​ക് ​​​ഡൗ​​​ണ്‍​​​ ​​​കാ​​​ല​​​ത്ത് ​​​പു​​​റ​​​ത്തു​​​വ​​​ന്ന​​​പ്പോ​​​ള്‍​​​ ​​​മു​​​ത​​​ല്‍​​​ ​എ​ന്റെ​ ​​​ശബ്ദം​ ​ച​​​ര്‍​​​ച്ച​​​ ​​​ചെ​​​യ്യ​​​പ്പെ​​​ട്ടു.​​​ ​അ​​​ത് ​​​വ​​​ലി​​​യ​​​ ​​​ഊർജ്ജം​​​ ​​​ത​​​ന്നു.​​​ ​​​ഏ​റെ​​​ ​​​സ​​​ന്തോ​ഷ​വും.​​​ ​​​ആ​​​ സ​ന്തോ​​​ഷ​​​ത്തി​​​ല്‍​​​ ​​​ഞാ​​​ന്‍​​​ ​​​ക​​​ര​​​ഞ്ഞു.​​​ ​​​സി​​​നി​​​മ​​​ ​​​ഒ​​​ന്നു​​​മി​​​ല്ലാ​​​തെ​​​ ​​​മു​​​ന്നി​​​ല്‍​​​ ​​​അ​​​നി​​​ശ്ചി​​​ത​​​ത്വം​​​ ​​​നേരിടുമ്പോഴാണ് ​​​ട്രെ​​​യി​​​ല​​​ര്‍​​​ ​​​വ​​​രു​​​ന്ന​​​ത്.​​​ ​​​​​എ​​​ന്നാ​​​ല്‍​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ന്റെ​​​ ​​​അ​​​ല​​​ര്‍​​​ച്ച​​​ ​​​ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നി​​​ല്ല.​​​ ​​​അ​​​തു​​​ ​​​എ​​​ങ്ങ​​​നെ​​​യോ​​​ ​​​സം​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ എ​​​ങ്ങ​​​നെ​​​ ​​​സം​​​ഭ​​​വി​​​ച്ചു​​​വെ​​​ന്ന് ​​​ഇ​​​പ്പോ​​​ഴും​​​ ​​​അ​​​റി​​​യി​​​ല്ല.​​​ ​​​

പെ​​​ങ്ങ​​​ള്‍​ ​ത​​​ങ്ക​​​യെ​​​ ​​​കാ​​​ണാ​​​ന്‍​​​ ​​​ര​​​ണ്ടു​​​ ​​​വ​​​ര്‍​​​ഷ​​​ത്തെ​​​ ​​​കാ​​​ത്തി​​​രി​​​പ്പു​​​ണ്ട്.​​​ ​​​ട്രെ​​​യി​​​ല​​​ര്‍​​​ ​​​ത​​​ന്ന​​​ ​​​ആ​​​വേ​​​ശ​​​ത്തി​​​ല്‍​​​ ​​​മു​​​ന്നോ​​​ട്ടു പോകുമ്പോളാണ് ​​​ഹോം​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​ഭാ​​​ഗ​​​മാ​​​കു​​​ന്ന​​​ത്. വി​​​നോ​​​യ് ​​​തോ​​​മ​​​സി​​​ന്റെ​​​ ​​​ക​​​ളി​​​ഗെ​​​മി​​​നാ​​​റി​​​ലെ​​​ ​​​കു​​​റ്റ​​​വാ​​​ളി​​​ക​​​ള്‍​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥ​​​ ​​​നേ​​​ര​​​ത്തേ​​​ ​​​വാ​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്.​​​ ​​​അ​​​തി​​​നാ​​​ല്‍​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​ക്കു​​​റി​​​ച്ച്‌ ​​​ഏ​​​ക​​​ദേ​​​ശം​​​ ​​​ധാ​​​ര​​​ണ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​

പെ​​​ങ്ങ​​​ള്‍​ ​​​ത​​​ങ്ക​​​യാ​​​കാ​​​ന്‍​​​ ​​​ത​​​യാ​​​റെ​​​ടു​​​പ്പ് ​​​ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ത​​​ടി​​​ ​​​കൂ​​​ട്ട​​​ണം.​​​ ​​​ത്ര​​​ഡും​​​ ​​​വാ​​​ക്സും​​​ ​​​ചെ​​​യ്യ​​​രു​​​തെ​ന്ന് ​അ​റി​​​യി​​​ച്ചു.​ ​കാ​​​ടി​​​നു​​​ള്ളി​​​ല്‍​​​ ​​​ജീ​​​വി​​​ക്കു​​​ന്ന​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​ണെ​​​ന്ന് ​​​ ​​​ലി​​​ജോ​​​ ​​​സ​​​ര്‍​​​ ​​​ഓർമ്മപ്പെടുത്തി.​​​ ​​​സെ​​​റ്റി​​​ല്‍​​​ ​​​ചെ​​​ന്ന​​​പ്പോ​​​ള്‍​​​ ​​​എ​​​നി​​​ക്ക് ​​​വേ​​​ണ്ട​​​ത് ​​​ലൗ​​​ഡ് ​​​പെ​​​ര്‍​​​ഫോ​​​മ​​​ന്‍​​​സാ​​​ണെ​​​ന്ന് ​​​ലി​​​ജോ​​​ ​​​സ​​​ര്‍​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​ആ​​​വ​​​ശ്യ​​​മു​​​ള്ള​​​ത് ​​​ന​​​മ്മ​​​ളെ​​​ ​​​കൊ​​​ണ്ട് ​​​ചെ​​​യ്യി​​​ക്കാ​​​ന്‍​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് ​​​അ​​​റി​​​യാം​​​.​​​ ​​​ലി​​​ജോ​​​ ​​​സ​​​ര്‍​​​ ​​​എ​​​ന്ന​​​ ​​​പ്ര​​​തി​​​ഭാ​​​ധ​​​ന​​​നാ​​​യ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ന്റെ​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​ഇ​​​ത്ര​​​യും​​​ ​​​ശ​​​ക്ത​​​മാ​​​യ​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​അ​​​ന്ന് ​​​താ​​​ര​​​ത​​​മ്യേ​​​ന​​​ ​​​പു​​​തു​​​മു​​​ഖ​​​മാ​​​യ​​​ ​​​എ​​​ന്നെ​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​തി​​​ല്‍​​​ ​​​ന​​​ന്ദി​​​യു​​​ണ്ട്.​​​ എ​​​ന്നെ​​​ ​​​വി​​​ശ്വ​​​സി​​​ച്ച്‌ ​​​ആ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തെ​​​ ​​​ഏ​​​ല്‍​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​ക​​​ഴി​​​യും​​​ വി​​​ധം​​​ ​​​ന​​​ന്നാ​​​ക്കാ​​​ന്‍​​​ ​​​ശ്ര​​​മി​​​ച്ചു.​​​ ​​​ഗം​​​ഭീ​​​ര​​​മാ​​​ക്കാ​​​ന്‍​​​ ​​​ആ​​​ത്മാ​​​ര്‍​​​ത്ഥ​​​മാ​​​യ​ ​​​ശ്ര​​​മം​​​ ​​​ന​​​ട​​​ത്തി.’

shortlink

Related Articles

Post Your Comments


Back to top button