CinemaGeneralLatest NewsMollywoodNEWS

ദുല്‍ഖര്‍ ചിത്രം ‘സല്യൂട്ടി’ന്റെ റിലീസ് നീട്ടി

കോവിഡ് കൂടുന്ന സാഹചര്യത്തില്‍ ആണ് റിലീസ് നീട്ടിയത്

കൊച്ചി : ദുല്‍ഖര്‍ സല്‍മാന്‍-റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘സല്യൂട്ട്’ ചിത്രത്തിന്റെ റിലീസ് നീട്ടി. കോവിഡ് കൂടുന്ന സാഹചര്യത്തില്‍ ആണ് റിലീസ് നീട്ടിയത്. ജനുവരി 14-ന് ആണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ റിലീസ് നീട്ടിയ കാര്യം പങ്കുവച്ചത്.

അരവിന്ദ് കരുണാകരന്‍ എന്ന പൊലീസ് കഥാപാത്രമായാണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത്. റോഷന്‍ ആന്‍ഡ്രൂസ്- ബോബി സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണ് സല്യൂട്ട്.

Read Also : ഇന്ദ്രൻസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘നൊണ’ ജനുവരി പതിനാലിന് വയനാട്ടിൽ ആരംഭിക്കുന്നു

ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫറെര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി ആണ് ചിത്രത്തിലെ നായിക.

മനോജ് കെ ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ ചിത്രത്തിൽ എത്തുന്നു. ജേക്‌സ് ബിജോയി സംഗീതം ഒരുക്കുന്ന‌ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് ശ്രീകര്‍ പ്രസാദാണ്.

shortlink

Related Articles

Post Your Comments


Back to top button