CinemaGeneralLatest NewsMollywoodNEWS

കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നു : നിധിന്‍ രണ്‍ജി പണിക്കര്‍

എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു

കൊച്ചി : തന്റെ ആദ്യസിനിമയായ കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് സംവിധായകന്‍ നിധിന്‍ രണ്‍ജി പണിക്കര്‍. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നിധിന്‍റെ പ്രതികരണം.

‘കസബ എനിക്ക് ഒരു അഡ്രസ് ഉണ്ടാക്കി തന്ന സിനിമയാണ്. നല്ല പേരും ചീത്തപ്പേരും ഉണ്ടാക്കി തന്നു. എന്തായാലും എന്റെ അടിസ്ഥാനം ആ സിനിമയാണ്. കസബയില്ലായിരുന്നെങ്കില്‍ ഞാന്‍ ഇതിലും നല്ലതോ മോശമോ ഒക്കെയാവാം. പക്ഷേ ഇതാവില്ലായിരുന്നു. നിധിൻ പറഞ്ഞു.

Read Also : ‘ചായ കുടിക്കാറില്ല, ചിക്കനും മുട്ടയും കഴിക്കില്ല’: വർഷങ്ങളായി താൻ സസ്യാഹാരിയാണെന്ന് യേശുദാസ്

കസബയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ പറ്റി ഞാന്‍ അധികം ബോധവാനായിട്ടില്ല. അങ്ങനെ വന്ന സാധനങ്ങള്‍ പൊട്ടത്തരമാണെന്നാണ് തോന്നിയിട്ടുള്ളത്. അന്നും ഇന്നും അതൊരു അനാവശ്യമായിട്ടുള്ള ഒരു വിവാദമായിട്ടാണ് തോന്നിയിട്ടുള്ളത്,’ നിധിന്‍ വ്യക്തമാക്കി.

കസബയുടെ പേരില്‍ വലിയ വിവാദങ്ങളാണ് നിധിന്‍ രണ്‍ജി പണിക്കര്‍ക്ക് നേരിടേണ്ടി വന്നത്. നായകന് ഹീറോയിസം കാണിക്കാന്‍ സിനിമയില്‍ സ്ത്രീവിരുദ്ധത ഗ്ലോറിഫൈ ചെയ്തുവെന്നായിരുന്നു ഉയര്‍ന്ന വിമര്‍ശനം.

shortlink

Related Articles

Post Your Comments


Back to top button