GeneralIndian CinemaLatest NewsMovie GossipsNEWSWOODs

ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് 20 കോടി: ഒറ്റയടിക്ക് 10 കോടി പ്രതിഫലം കൂട്ടി സൂപ്പര്‍താരം ബാലയ്യ

ഹൈദരാബാദ്: ബാലതാരമായി സിനിമയിലെത്തി തെലുങ്കിലെ സൂപ്പര്‍സ്റ്റാറുകളില്‍ ഒരാളായി മാറിയ താരമാണ് നന്ദമൂരി ബാലകൃഷ്ണ എന്ന ആരാധകരുടെ ബാലയ്യ. പല തരത്തിലുള്ള നൂറോളം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പലപ്പോഴും വിവാദ നായകനായിട്ടാണ് അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ വിവാദമുണ്ടാക്കുന്ന പ്രസ്താവനകളും പ്രവൃത്തികളുമൊക്കെ സ്ഥിരമായി വാര്‍ത്തകളില്‍ നിറഞ്ഞുനിൽക്കുന്നതിന് കാരണമാക്കുകയായിരുന്നു. ബാലയ്യയുടെ സിനിമകളിലെ ചില സീനുകള്‍ ട്രോളന്മാര്‍ ഏറ്റെടുക്കുന്നത് പതിവാണ്.

കഴിഞ്ഞ ഡിംസബറിൽ ബാലകൃഷ്ണ നായകനായി അഭിനയിച്ച അഖണ്ട എന്ന സിനിമ സൂപ്പര്‍ഹിറ്റായി മാറിയിരുന്നു. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ ചിത്രത്തിലെ നടന്റെ പ്രകടനവും മികച്ചതായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം ബാലകൃഷ്ണ തന്റെ പ്രതിഫലം കൂട്ടി എന്ന വിവരമാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. നിലവിൽ വാങ്ങുന്ന പ്രതിഫലത്തിന്റെ ഇരട്ടി തുക കൂട്ടിയതായിട്ടാണ് പുറത്തുവരുന്ന വിവരം.

കലാഭവന്‍ മണിയേയും ജയസുര്യയേയും മണിക്കുട്ടനേയും സെന്തിലിനേയും ഞാന്‍ നായകന്മാരാക്കില്ലായിരുന്നല്ലോ: മറുപടിയുമായി വിനയന്‍

ഇതുവരെ പത്ത് കോടിയോളം രൂപയായിരുന്നു ബാലയ്യ ഒരു സിനിമയ്ക്ക് വേണ്ടി പ്രതിഫലം വാങ്ങിയിരുന്നത്. പത്ത് കോടി പ്രതിഫലം കൂട്ടിയ ബാലകൃഷ്ണ നിലവില്‍ അഭിനയിക്കുന്ന തെലുങ്ക് സിനിമയ്ക്ക് വേണ്ടി ഇരുപതി കോടിയോളം രൂപയാണ് വാങ്ങിക്കുന്നത്. പ്രതിഫലം ഇരട്ടിയാക്കിയതിലൂടെ തന്റെ ഡിമാന്‍ഡ് വർധിപ്പിച്ചിരിക്കുകയാണ് താരം.

 

shortlink

Related Articles

Post Your Comments


Back to top button