GeneralLatest NewsNEWS

‘സല്യൂട്ട്’ സിനിമയുടെ റിലീസ് മാറ്റിവെച്ചു, കാരണം വ്യക്തമാക്കി ദുല്‍ഖര്‍ സല്‍മാന്‍

കൊച്ചി : ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. ജനുവരി 14ന് സല്യൂട്ട് തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കെ ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ച കാര്യം അറിയിച്ചിരിക്കുന്നത്.

ദുൽഖറിന്റെ പോസ്റ്റ് :

‘സ്വന്തം ആവശ്യങ്ങളെക്കാള്‍ ഞങ്ങള്‍ വേഫാറെര്‍ ഫിലിംസിന് പ്രാധാന്യം സാമൂഹിക പ്രതിബദ്ധതയാണ്. നിങ്ങള്‍ എല്ലാവരെ പോലെ ഞങ്ങളും ഞങ്ങളുടെ അടുത്ത റിലീസിനായി ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. നിലിവലുള്ള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങള്‍ ആ ബുദ്ധിമുട്ടേറിയ തീരുമാനം എടുത്തു. സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. നിങ്ങളെ നിരാശപ്പെടുത്തിയെങ്കില്‍ ഞങ്ങള്‍ ക്ഷമ ചോദിക്കുന്നു. പക്ഷെ ഈ സമയത്ത് ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രാധാന്യം നല്‍കേണ്ടത്’.

shortlink

Related Articles

Post Your Comments


Back to top button