‘ഇരു കുടുംബങ്ങളിലെയും സന്തോഷവും സമാധാനവും നഷ്ടമായി, അല്ലാതെ ആര് എന്ത് നേടി?’: വിനോദ് കോവൂർ

ഇടുക്കി എന്‍ജിനീയറിംഗ് കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടൻ വിനോദ് കോവൂർ. ധീരജിന്റെ കുടുംബത്തിന്റെ സന്തോഷവും നിഖിലിന്റെ കുടുംബത്തിന്റെ മനസമാധാനവും നഷ്ടമായി. ഇതിലൂടെ എന്താണ് നേടിയത് എന്ന് അദ്ദേഹം ചോദിച്ചു.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘ധീരജിന്റെ വീട്ടിൽ ഇനി സന്തോഷമില്ല. നിഖിലിന്റെ വീട്ടിൽ മനസമാധാനവുമില്ല ആര് എന്ത് നേടി ?’ വിനോദ് കോവൂർ ഫേസ്ബുക്കിൽ കുറിച്ചു.

ധീരജിനെ കുത്തി കൊലപ്പെടുത്തുകയും മറ്റ് രണ്ട് വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടേയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കൊലക്കുറ്റത്തിനാണ് നിഖിലെനെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമം സംഘം ചേരല്‍ എന്നീ വകുപ്പുകളാണ് ജെറിന്‍ ജോജോയ്ക്കെതിരേ ചുമത്തിയിരിക്കുന്നത്.

 

 

Share
Leave a Comment