InterviewsLatest NewsNEWS

‘വലിയൊരു നടനാകാന്‍ സാദ്ധ്യതയുള്ള ആളാണ് സുരാജെന്ന് അന്നേ മനസിലായിരുന്നു’: വി എം വിനു

മലയാളത്തിലെ ഒട്ടുമിക്ക പ്രശസ്ത സംവിധായകരുടെ കൂടെ സഹസംവിധായകനായി പ്രവർത്തിച്ച ശേഷം സ്വതന്ത്ര സംവിധായകനായി മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി സിനിമകള്‍ എടുത്ത സംവിധായകനാണ് വിഎം വിനു.

മമ്മൂട്ടിയെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ചിത്രം ബസ് കണ്ടക്ടര്‍ വലിയ വിജയം കൈവരിച്ചില്ലെങ്കിലും പ്രേക്ഷകരെ നേടാന്‍ സാധിച്ചിരുന്നു. പിന്നീട് മോഹൻലാലിനെ നായകനാക്കി ചെയ്ത ബാലേട്ടൻ വൻ വിജയമായി. ഇപ്പോൾ ബസ് കണ്ടക്ടര്‍ എന്ന ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചുള്ള ഓർമ്മകളാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. മമ്മൂട്ടിയുടെ റെക്കമെൻഡേഷനിലാണ് സുരാജിനെ ചിത്രത്തിൽ ഉൾപ്പെടുത്തിയത് എന്നാണ് അദ്ദേഹം പറയുന്നത്.

വിനുവിന്റെ വാക്കുകൾ :

‘പ്രിയകരമായ ഒരുപാട് ഓര്‍മ്മകള്‍ തനിക്ക് സമ്മാനിച്ച ചിത്രമായിരുന്നു ബസ് കണ്ടക്ടര്‍. അതില്‍ ഏറ്റവും ഓര്‍ക്കപ്പെടുന്നത് നടന്‍ സുരാജ് വെഞ്ഞാറമൂടിനെ കുറിച്ചുള്ളതാണ്. മമ്മൂട്ടി റെക്കമെന്‍ഡ് ചെയ്തിട്ടാണ് സുരാജിനെ ഞാൻ സിനിമയില്‍ ഉള്‍പ്പെടുത്തിയത്. അന്ന് സുരാജ് ജൂനിയര്‍ ആര്‍ട്ടിസ്റ്റാണ്. എന്നാല്‍ അദ്ദേഹത്തിന്റെ അഭിനയത്തില്‍ നിന്നും പില്‍ക്കാലത്ത് വലിയൊരു നടനാകാന്‍ സാദ്ധ്യതയുള്ള ആളാണ് സുരാജെന്ന് മനസിലായിരുന്നു’ – വിനു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button