GeneralLatest NewsNEWS

‘അ​വ​സാ​ന റൗ​ണ്ട് വ​രെ​യെ​ത്തി​യാ​ല്‍ മ​തി, അ​ല്ലാ​തെ നീ ​സ​മ്മാ​നം വാ​ങ്ങ​ണ്ട എന്നാണ് അമ്മ പറഞ്ഞത്’: സിതാര കൃഷ്ണകുമാർ

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലൂടെ കേരളത്തിലെ സംഗീതപ്രേമികളുടെ പ്രിയങ്കരിയായ ഗായികയാണ് സിതാര കൃഷ്ണകുമാർ. കൈരളി ടിവിയുടെ ഗന്ധർവസംഗീതം സീനിയേഴ്സ് – 2004ലെ മികച്ച പാട്ടുകാരിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ശ്രദ്ധിയ്ക്കപ്പെട്ട സിതാര അതേ വർഷം തന്നെ ഏഷ്യാനെറ്റ് ചാനലിന്റെ സപ്തസ്വരങ്ങളിലെയും ജീവൻ ടിവിയുടെ വോയ്സ് – 2004ലെയും മികച്ച പാട്ടുകാരി ആയി തെരഞ്ഞെടുക്കപ്പെട്ടു. ജീവൻ ടിവിയുടെ ഒരു വർഷം നീണ്ടുനിന്ന 2 കോടി ആപ്പിൾ മെഗാസ്റ്റാർ ഷോ – 2009 എന്ന റിയാലിറ്റി ഷോയിലെ വിജയമാണ് സിതാരയെ ഏറെ പ്രശസ്തയാക്കിയത്.

ദക്ഷിണേന്ത്യയിലെ മിക്ക ഭാഷകളിലുമായി ഇതുവരെ നാൽപ്പതോളം സിനിമകളിൽ പാടിയിട്ടുണ്ട് . ഇന്ത്യക്കകത്തും പുറത്തുമായി നൂറോളം വേദികളിൽ ഗസൽ കച്ചേരികളുമായി ആ രംഗത്തും സജീവമാണ്. ആകാശവാണിയുടെ ഗ്രേഡഡ് കലാകാരികൂടിയാണ് സിതാര. ഇപ്പോൾ ഗാനഗന്ധർവൻ യേശുദാസിനെ കുറിച്ച് സിതാര പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സിതാരയുടെ വാക്കുകൾ :

‘ദാ​സേ​ട്ട​ന്‍… എ​നി​ക്ക് ദാ​സ് സാ​ര്‍… ആ ​ഒ​റ്റ​വാ​ക്കു മാ​ത്രം മ​തി മ​ല​യാ​ളി​ക​ള്‍ നെ​ഞ്ചോ​ടു ചേ​ര്‍​ക്കാ​ന്‍. എ​ന്‍റെ അ​മ്മ​യും അ​ച്ഛ​നു​മ​ട​ക്കം കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രാ​ധ​ക​രാ​ണ്. ഇ​ന്നും സം​ഗീ​ത ഗ​ന്ധ​ര്‍​വ​നാ​യി അ​വ​ര്‍ മ​ന​സില്‍ സൂ​ക്ഷി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ ത​ന്നെ​യാ​ണ്.​

ഞാ​ന്‍ സ്‌​കൂ​ളി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് കോ​ഴി​ക്കോ​ട് ബാ​ബു​രാ​ജ് മെ​മ്മോ​റി​യ​ല്‍ മ്യൂ​സി​ക് അ​ക്കാ​ഡ​മി​യി​ല്‍ ഒ​രു കോമ്പറ്റീഷനുണ്ടായിരുന്ന്. മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ള്‍​ക്ക് യേ​ശു​ദാ​സ് സാ​റി​ന്‍റെ​യും ജാ​ന​കി​യ​മ്മ​യു​ടെ​യും മു​ന്നി​ല്‍ പാ​ടാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി​രു​ന്നു. അ​മ്മ എ​ന്നെ അ​തി​ല്‍ പ​ങ്കെ​ടു​പ്പി​ച്ച​ത് സ​മ്മാ​നം കി​ട്ടാ​ന്‍ വേ​ണ്ടി​യാ​യി​രു​ന്നി​ല്ല, മ​റി​ച്ച്‌ ദാ​സ് സാ​റി​നെ​യും ജാ​ന​കി​യ​മ്മ​യെ​യും അ​വ​ര്‍​ക്ക് നേ​രി​ട്ടു കാ​ണാ​ന്‍വേ​ണ്ടി​യാ​യി​രു​ന്നു.

സാ​ധാ​ര​ണ ഒ​രു കോമ്പറ്റീ​ഷ​നും ഞാ​ന്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് അ​മ്മ നി​ര്‍​ബ​ന്ധം പി​ടി​ക്കാ​റി​ല്ല. പ​ക്ഷേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​മ്മ എ​ന്നെ നി​ര്‍​ബ​ന്ധി​ച്ചു മ​ത്സ​രി​പ്പി​ച്ചു. ‘ഇ​തൊ​ന്ന് പാ​ടി​യി​ട്ട് അ​വ​സാ​ന റൗ​ണ്ട് വ​രെ​യെ​ത്തി​യാ​ല്‍ മ​തി. അ​ല്ലാ​തെ നീ ​സ​മ്മാ​നം വാ​ങ്ങ​ണ്ട’ അ​മ്മ എ​ന്നോ​ട് പ​റ​ഞ്ഞ​ത് അ​ങ്ങ​നെ​യാ​ണ്’.

shortlink

Related Articles

Post Your Comments


Back to top button