GeneralLatest NewsNEWS

‘പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവർത്തിക്കണം’: മാധ്യമപ്രവർത്തകരോട് ഇന്നസെന്റ്

തനിക്കറിയാന്‍ പാടില്ലാത്ത കാര്യത്തില്‍ എന്തു പറയാനാണെന്നും പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണമെന്നും ഇന്നസെന്റ്. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരം പറയവെയാണ് ഇന്നസെന്റ് മാധ്യമപ്രവർത്തകരോട് ഇത് പറഞ്ഞത്.

ഇന്നസെന്റിന്റെ വാക്കുകൾ :

‘അയാള്‍ തെറ്റ് ചെയ്‌തോ എന്ന് പറയുന്നതിനപ്പുറം അതിന് പൊലീസുണ്ട്. ഉദ്യഗസ്ഥര്‍, വക്കീലന്മാര്‍, ജഡിജ് അവരല്ലേ തീരുമാനിക്കേണ്ടത്. അത് ശരിയാണോ അല്ലെയോന്ന് ചോദിക്കാം. ചില പാവങ്ങള്‍ തല വെച്ച് തരും. എന്തേലും പറയും. എന്നിട്ട് നിങ്ങളെല്ലാവരും കൂടി അയാളുടെ പണി അവസാനിപ്പിക്കും. അങ്ങനെ എന്റെ പണി അവസാനിപ്പിക്കണോ. വേണ്ടല്ലോ.

ഇത് എല്ലാവര്‍ക്കും ഉണ്ടാവുന്ന കാര്യങ്ങളല്ലേ, എല്ലാവര്‍ക്കുമല്ല, പല ആള്‍ക്കാര്‍ക്കും പല കേസുകളും കാര്യങ്ങളുമുണ്ട്. അതിന് കോടതിയുണ്ട്. അതിന്റപ്പുറത്ത് ഈ എട്ടാം ക്ലാസുകാരന് എന്ത് പറയാനുണ്ട്. കോടതി തീരുമാനിക്കേണ്ട കാര്യത്തില്‍ ഞാനെന്ത് പറയാനാണ്.

സിനിമ മേഖലക്ക് പുറത്തുള്ളവരുടെ പേരിലും ശരിയും തെറ്റുമൊക്കെ വരാറില്ലേ. നമ്മുടെ സഹപ്രവര്‍ത്തകനാണ്, നമ്മുടെ നാട്ടുകാരനാണെന്ന് പറഞ്ഞ് എനിക്കറിയാന്‍ പാടില്ലാത്ത വിഷയം ഞാനെന്തിനാണ് പറയുന്നത് ചങ്ങാതി. ആ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെങ്കില്‍ നിങ്ങളും ഇറങ്ങി പ്രവര്‍ത്തിക്കണം. അതാണെനിക്ക് പറയാനുള്ളത്’- ഇന്നസെന്റ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button