GeneralKeralaLatest NewsNEWS

ഫ്രാങ്കോ കാശ് കൊടുത്ത് വാങ്ങിയ വിധി: ജിനോ ജോണ്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ജിനോ ജോണ്‍. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജിന്റോ ജോണിന്റെ പ്രതികരണം പങ്കുവച്ചാണ് ജിനോ ജോണ്‍ വിമർശനം ഉന്നയിച്ചത്. ഫ്രാങ്കോ കാശ് കൊടുത്ത് വാങ്ങിയ വിധി.. എന്നാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. സത്യത്തിനൊപ്പം ഉറച്ചു നിന്ന കന്യാസ്ത്രീകള്‍ക്ക് മുന്നില്‍ കോടതി നാണിച്ച് തല കുനിച്ചിരിക്കുകയാണെന്നും ജിനോ പറയുന്നു.

ജിനോ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഫ്രാങ്കോ കാശ് കൊടുത്ത് വാങ്ങിയ വിധി..!
“എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് പുറത്തു വരുന്ന പ്രതിയെ ഉമ്മവക്കുന്നവർ അറിയാതെ എങ്കിലും ആ വെള്ളിമാലയിൽ തൂങ്ങിയാടുന്ന ക്രൂശിതനെ ഒന്ന് പാളി നോക്കണം. അതിൽ കർത്താവിന്റെ കണ്ണടഞ്ഞിട്ടുണ്ടോ എന്ന്…Jinto John..”
പാവപ്പെട്ടവനും, സാധാരണക്കാർക്കും, പീഡിതർക്കും ,പീഡനകേസുകളിലെ ഇരകൾക്കുവേണ്ടിയും അഹോരാത്രം പ്രവർത്തിക്കുന്നവരാണ് എന്ന് അവകാശപ്പെടുന്ന രാഷ്ട്രിയ പാർട്ടികളും, രാഷ്ട്രീയ നേതാക്കന്മാരും ഒരുപാടു ഉള്ളിടത്ത് മുകളിൽ പ്രസ്താവിച്ചപ്പോലെ പ്രതികരിക്കാൻ ചങ്കുറ്റം കാണിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയെ അഭിനന്ദിക്കുന്നു…!
രാഷ്ട്രീയ പുലികളും, ആദർശധീരരും പ്രതികരിക്കാൻ മടിക്കുന്ന,പേടിക്കുന്നിടത്ത് താങ്കൾ പ്രതികരിച്ചത് ഇന്നത്തെ ചിന്തിക്കുന്ന യുവതലമുറക്ക് മുന്നോട്ടുള്ള യാത്രയിൽ മുതൽകൂട്ടാകട്ടെ..!
തന്നെ ബിഷപ്പ് പീഡീപ്പിച്ചുവെന്ന് പറഞ്ഞത് ഇരയായ കന്യാസ്ത്രീയായിരുന്നു.., അത് സത്യമാണെന്ന് പറഞ്ഞ സാക്ഷികളായ കന്യാസ്ത്രീകൾ മൊഴികളിൽ ഉറച്ച് നിന്നിട്ടും.. പറഞ്ഞതിനെല്ലാം വ്യക്തമായ തെളിവുകളുണ്ടായിട്ടും ഇന്ന് കോടതി വിധി മറ്റൊന്നായി… പീഢന വീരനായ ബിഷപ്പ് ഫ്രാങ്കോയെ കോടതി വെറുതെ വിട്ടു..!
വ്യക്തമായതും, സത്യമായതും ആയ തെളിവുകളുണ്ടായിട്ടും, തെളിവുകളുടെ അടിസ്ഥാനത്തിൽ വിധി പറയുന്ന കോടതി, പീഢന വീരനെ വെറുതെ വിട്ടെങ്കിൽ, പണ കൊഴുപ്പുള്ള ആത്മീയ നേതൃത്വത്തിൻ്റെ കോടികൾ വാങ്ങി വിധി നടപ്പാക്കിയെന്നു വേണം മനസിലാക്കാൻ…!
“നിലപാടുകളുടെ രാജകുമാരനായി ജനങ്ങളുടെ മനസ്സിൽ ഇന്നും ജീവിക്കുന്ന PT തോമസ് MLA ഇന്നേ ദിവസം ജീവിച്ചിരുന്നെങ്കിലെന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു…!”
പ്രതികരിക്കാൻ മുട്ടിടിക്കുന്ന രാഷ്ട്രീയ പാർട്ടികളെ ഇന്ന് കാണുമ്പോൾ അങ്ങുണ്ടായിരുന്നെങ്കിൽ ഇന്ന് ഈ വിധിക്കെതിരെ ആദ്യം പ്രതികരിക്കുന്നത് അങ്ങ് ആയിരിക്കുമെന്നതിൽ എനിക്ക് സംശയമില്ല…!
സഭാ നേതൃത്വം വെച്ചു നീട്ടുന്ന കോടികൾക്കനുസരിച്ച് വിധി നടപ്പാക്കുന്ന കോടതികൾ ഈ 2022 ലും, നിലനിൽക്കുന്നുവെന്നതിന് മറ്റൊരു തെളിവിനി വേണ്ട..!
സ്ത്രീയെ മോശമായ രീതിയിൽ പോലും നോക്കിയാൽ സ്ത്രീയുടെ പരാതിയുണ്ടെങ്കിൽ കേസെടുക്കാം എന്ന് നിയമമുള്ള നമ്മുടെ നാട്ടിൽ ഒരു സ്ത്രീയ നേരിട്ട് ബലാൽക്കാരം നടത്തിയ ഒരു ബിഷപ്പ് രക്ഷപ്പെട്ടിരിക്കുന്നു….!
ആദർശ ധീരന്മാർ ഒരുപാടുള്ള രാഷ്ട്രീയ പാർട്ടികൾക്ക് മിണ്ടാട്ടം മുട്ടിയിരിക്കുന്നു..!
സ്ത്രീ സുരക്ഷക്ക് വലിയ പ്രാധാന്യം കൊടുക്കുമെന്ന് കാലങ്ങളായി അവകാശപ്പെടുന്ന കേരള ഗവൺമെൻ്റിന് ഒന്നും പറയാനില്ല…!
അവർ സഭാ നേതൃത്വത്തിൻ്റെ അടിമകളായി മാറിയിരിക്കുന്നു..!
കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് പീഢന പരമ്പരകൾ ആവർത്തിക്കുന്ന ചില പുരോഹിതർക്ക് , എന്തായാലും ഈ വിധി പുതിയൊരു ഊർജ്ജം പകരും..!
തിരുവസ്ത്രമിട്ട് എന്ത് പോക്കിരിത്തരം കാണിച്ചാലും രക്ഷപ്പെടാൻ പാവപ്പെട്ടവരിൽ നിന്ന് പിരിച്ചെടുത്ത കോടികൾ സഭക്ക് മുലധനമായി ഉള്ളിടത്തോളം കാലം ഏത് കോടതി വിധിക്കും തങ്ങൾക്ക് അനുകൂലമാക്കാം എന്ന കാര്യത്തിൽ ഒരു ഉറപ്പ് കിട്ടിയിരിക്കുന്നു.
ഈ വിധി അവർക്കൊരു മുതൽകൂട്ടാകും….!
പീഢന പരമ്പരകൾ എത്ര ആവർത്തിച്ചാലും സഭാ നേതാക്കന്മാരെ രക്ഷപെടുത്താനിനി പ്രാർത്ഥനകൾ പള്ളികളിൽ മുഴങ്ങും….!
അതിൽ ഇരയായ സ്ത്രീകൾ കൊടുത്ത മൊഴി മാറ്റാനായി മാനനാന്തരമുണ്ടാകട്ടെയെന്ന് ഇനി പള്ളിമേടകളിൽ പ്രാർത്ഥനകളുയരും..!
കുറച്ച് നാൾ കഴിയുമ്പോൾ നമ്മുടെ നാട്ടിലെ അദ്ഭുത വാഹനായ പുണ്യാളനായി പീഢക വീരനെ വാഴ്ത്തിപ്പാടും….!
അത് വിശ്വസിക്കുന്ന ഒരു വിശ്വാസ(അന്തവിശ്വാസ) സമൂഹം എന്നും കേരളത്തിലുണ്ടാകും…!
അവർക്ക് പ്രാർത്ഥന ചൊല്ലനായി, കാരണങ്ങളായി പീഢന പരമ്പരകൾ സഭാ മേടകളിൽ ആവർത്തിക്കപ്പെടും…!
കോടതികൾ മോടി കൂട്ടി വിധികൾ പണത്തിനനുകൂലമായി എന്നും ഇവിടെ ഉണ്ടാകും…!
അടിമകളായി കുറെ രാഷട്രീയ പാർട്ടികളും, നേതൃത്വങ്ങളും..!
ദൈവവും.. കോടതിയും, തോറ്റിടടത്ത് കോടികൾ ജയിച്ചിടത്ത്… തോറ്റു പോയാലും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിങ്ങളുണ്ടാകും..,നിങ്ങൾ പറഞ്ഞ സത്യങ്ങൾ എല്ലാം കാലം നിലനിൽക്കും..!
പ്രിയപ്പെട്ട കന്യാസ്ത്രീകളെ പീഡിപ്പിച്ചവൻ്റെ വലിപ്പം നോക്കാതെ, അവൻ വെച്ച് നീട്ടിയ കോടികൾ തട്ടിയെറിഞ്ഞ്, ഭീഷണികൾക്ക് വഴങ്ങാതെ സത്യത്തിൽ ഉറച്ച് നിന്നവരെ, നിങ്ങൾക്ക് മുൻപിലിന്ന് നമ്മുടെ നാട്ടിലെ കോടതി വിധി നാണം കെട്ട് തലകുനിച്ചിരിക്കുന്നു…!
അവസാനമായി തുടങ്ങിയിടത്തു തന്നെ നിറുത്തീടാം… ഞാൻ ഈ വർഷത്തെ മികച്ച വാക്കുകൾ കടമെടുക്കുന്നു….
“എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് പുറത്തു വരുന്ന പ്രതിയെ ഉമ്മവക്കുന്നവർ അറിയാതെ എങ്കിലും ആ വെള്ളിമാലയിൽ തൂങ്ങിയാടുന്ന ക്രൂശിതനെ ഒന്ന് പാളി നോക്കണം. അതിൽ കർത്താവിന്റെ കണ്ണടഞ്ഞിട്ടുണ്ടോ എന്ന്…Jinto John ..”
സത്യം ജയിക്കും..സത്യമേ ജയിക്കാവൂ.. അതിനായി നമുക്ക് കാത്തിരിക്കാം…!
“കാർമേഘം എത്ര മറച്ചാലും മറനീക്കി സൂര്യനുദിച്ച്‌ വരുന്നതു പോലെ സത്യം ഒരിക്കൽ പുറത്ത് വരും തീർച്ച..!

shortlink

Post Your Comments


Back to top button