GeneralLatest NewsNEWS

നീതി തേടി ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷന് മുന്നില്‍

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്‌ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് പുറത്തു വിടുകയോ നടപടി സ്വീകരിക്കുകയോ ചെയ്യാത്ത സാഹചര്യത്തിൽ നീതി തേടി സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസി അംഗങ്ങള്‍ വനിതാ കമ്മീഷന് മുന്നില്‍. നടി പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര, അഞ്ജലി മേനോന്‍, ദീദി തുടങ്ങിയവര്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവിയുമായി കോഴിക്കോട് സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തുകയാണ്. ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.

2019 ഡിസംബര്‍ 31 നായിരുന്നു കമ്മീഷന്‍ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ‘കാസ്റ്റിംഗ് കൗച്ച്‌’ സിനിമാ വ്യവസായത്തിനുള്ളില്‍ ഉണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള കണ്ടെത്തലുകള്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. പക്ഷേ റിപ്പോര്‍ട്ട് സര്‍പ്പിച്ച്‌ രണ്ട് വര്‍ഷം പിന്നിട്ടിട്ടും നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

കേസില്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കണമെന്ന് ഡബ്ല്യുസിസി നേരത്തെയും ആവശ്യപ്പെട്ടിരുന്നു. ‘അവള്‍ക്കൊപ്പം’ എന്ന ടാഗും ചേര്‍ത്ത് അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രിയോട് ഡബ്ല്യുസിസി ആവശ്യപ്പെട്ടിരുന്നു. നടിയുടെ പോരാട്ടം അഞ്ചാം വര്‍ഷത്തിലേക്ക് എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഡബ്ല്യുസിസി ഇക്കാര്യത്തില്‍ വീണ്ടും നിലപാട് ശക്തമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button