BollywoodGeneralLatest NewsNEWS

ഞാന്‍ വെറുമൊരു ഇന്ത്യന്‍ മോഡല്‍ മാത്രമല്ല, ഇത് തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു: അതൃപ്തി പ്രകടിപ്പിച്ച്‌ തനുശ്രീ

താന്‍ ഒരു മിസ് ഇന്ത്യ ആയിരുന്നു

മുംബൈ : തന്നെക്കുറിച്ചുള്ള വിക്കിപീഡിയയിലെ വിവരണത്തിൽ പൂർണ്ണതയില്ലെന്ന വിമർശനവുമായി ബോളിവുഡ് അഭിനേത്രിയും മുൻ മിസ് ഇന്ത്യയുമായ തനുശ്രീ ദത്ത. താരത്തിന്റെ പ്രൊഫൈലില്‍ ഇന്ത്യന്‍ മോഡല്‍ എന്ന് മാത്രം രേഖപ്പെടുത്തിയിരിക്കുന്നതാണ് പ്രതിഷേധത്തിന് കാരണം. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് തനുശ്രീ ദത്ത തന്റെ പ്രതിഷേധം പങ്കുവച്ചത്.

കുറച്ചു നാളായി തന്നെ വിഷമപ്പെടുത്തുന്ന കാര്യം പറയാന്‍ ആഗ്രഹിക്കുന്നുവെന്ന മുഖവുരയോടെ തനുശ്രീ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. ‘വിക്കിപീ‌ഡിയ അനുസരിച്ച്‌ താന്‍ വെറുമൊരു മോഡല്‍ മാത്രമാണ്. താന്‍ ഒരു മിസ് ഇന്ത്യ ആയിരുന്നുവെന്നും നിരവധി ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച കാര്യങ്ങളൊന്നും സൈറ്റില്‍ വരുന്നില്ല.നിരവധി തവണ ഈ വിവരങ്ങള്‍ എഡിറ്റ് ചെയ്ത് ചേ‌ര്‍ക്കാന്‍ ശ്രമിച്ചെങ്കിലും അത് വീണ്ടും പഴയത് പോലെ ആവുകയാണെന്നും ഇത് തന്നെ വല്ലാതെ അസ്വസ്ഥയാക്കുന്നു’.

read also: മേപ്പടിയാൻ കണ്ടു ഒരു ക്ലാസ്സിക്‌ ചിത്രം,വളരെ നല്ല ഒരു സന്ദേശമാണ് ചിത്രം തരുന്നത്: വിവേക് ഗോപൻ

ഒരു വ്യക്തിയുടെ വിവരങ്ങള്‍ അറിയുന്നതിന് വേണ്ടി ആദ്യം ആള്‍ക്കാര്‍ തെരയുന്നത് വിക്കിപീഡിയയില്‍ ആണെന്നും അതില്‍ പൂര്‍ണമായ വിവരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തത് ശരിയായ നടപടിയല്ലെന്നും തനുശ്രീ വിമർശിച്ചു.

shortlink

Related Articles

Post Your Comments


Back to top button