CinemaGeneralLatest NewsMollywoodNEWS

‘മുപ്പത്തിയഞ്ച് വർഷത്തെ സുധീഷിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം അത്’: പ്രശംസിച്ച് ബിജു മേനോൻ

ധ്യാൻ ശ്രീനിവാസൻ നായകനായ ‘സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന ചിത്രത്തിലെ നടൻ സുധീഷിന്റെ അഭിനയത്തെ പുകഴ്ത്തി നടൻ ബിജു മേനോൻ രംഗത്ത്. സാഗർ ഹരി സംവിധാനം ചെയ്ത ചിത്രത്തിൽ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണെന്ന് താരം പറയുന്നു. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളമാണെന്നാണ് ബിജു മേനോന്റെ പ്രശംസ. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ബിജു മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്.

ബിജു മേനോന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ഒരുപാട് കാലത്തെ ബന്ധമുണ്ട്, ഓർത്തു പറയാൻ പറ്റാത്ത അത്രയും ആഴത്തിലുള്ള ഹൃദയ ബന്ധം, നടൻ സുധീഷ് എന്ന സഹോദര തുല്യനായ കലാകാരനെ അഭിനന്ദിക്കുന്നതിൽ സന്തോഷം., ‘സത്യം മാത്രമേ ബോധിപ്പിക്കു’ എന്ന സാഗർ ഹരിയുടെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായ ചിത്രത്തിൽ എന്നെ പോലെ തന്നെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾക്ക് മനസ്സിൽ എടുത്തു വെക്കാൻ പാകത്തിൽ ഒരു കഥാപാത്രത്തെ നൽകിയത് ശ്രീ സുധീഷ് ആണ്. കഴിഞ്ഞ മുപ്പത്തിയഞ്ച് വർഷത്തെ അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഓർത്തു വെക്കാനും ഏറ്റവും മികച്ചതെന്ന് പറയാനും ഈ ചിത്രത്തിലെ മാത്യൂ എന്ന വില്ലൻ വേഷം ധാരാളം. ഒരു സുഹൃത്തെന്ന നിലയിൽ ഒരു സഹോദരാണെന്ന നിലയിൽ ഒരേ മേഖലയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെന്ന നിലയിൽ തീർച്ചയായും ഈ അവസരം അദ്ദേഹത്തെ അഭിനന്ദിക്കാൻ ഉപയ്യോഗപ്പെടുത്തട്ടെ, ഇനിയും ഇത്തരത്തിൽ ഒട്ടനവധി കഥാപാത്രങ്ങൾ താങ്കളെ തേടിയെത്തുമെന്ന് ഉറപ്പാണ്.. ഉയരങ്ങൾ കീഴടക്കട്ടെ.. ആശംസകൾ, വീണ്ടും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ!

shortlink

Related Articles

Post Your Comments


Back to top button