ധനുഷിന്റെയും ഐശ്വര്യയുടെയും വിവാഹമോചനത്തിന് പിന്നാലെ പ്രൊഫൈൽ പിക്ച്ചർ മാറ്റി സഹോദരി സൗന്ദര്യ

ചെന്നൈ: നടൻ ധനുഷും ഭാര്യ ഐശ്വര്യ രജനീകാന്തും ഔദ്യോഗികമായി വേർപിരിയുന്നു. സമൂഹമാധ്യമത്തിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇരുവരും ഇക്കാര്യം വ്യക്തമാക്കിയത്. 18 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാൻ തങ്ങൾ തീരുമാനിച്ചതായി ഇരുവരും പറയുന്നു. സൂപ്പർസ്റ്റാർ രജനീകാന്തിന്റെ മൂത്ത മകൾ കൂടിയാണ് ഐശ്വര്യ. വിവാഹമോചന വാർത്ത അറിയിച്ചതിന് പിന്നാലെ ഐശ്വര്യയുടെ സഹോദരി സൗന്ദര്യ രജനികാന്ത് ട്വിറ്റർ അക്കൗണ്ട് ഡിപി മാറ്റി. അച്ഛന്‍ രജനികാന്തിനും സഹോദരി ഐശ്വര്യക്കുമൊപ്പമുള്ള ഫോട്ടോയാണു പുതിയ ട്വിറ്റര്‍ ഡിപി. ഐശ്വര്യയും സഹോദരി സൗന്ദര്യയും കുട്ടികളായിരുന്ന കാലത്തെ ഫോട്ടോയാണ് പുതിയതായി ഇട്ടിരിക്കുന്നത്.

Also Read:ഉണ്ണി മുകുന്ദന്റെ മേപ്പടിയാൻ പ്രൊമോഷൻ പോസ്റ്റ്‌ മുക്കി മഞ്ജു വാര്യർ: വിമർശനം

2004 നവംബർ 18നായിരുന്നു ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹം. യത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുണ്ട്. വളർച്ചയുടെയും മനസിലാക്കലിന്റേയും യാത്രയായിരുന്നു ഇതെന്നും ഇപ്പോൾ തങ്ങൾ ഇരുവരുടേയും വഴികൾ പിരിയുന്ന സമയമാണെന്നും ധനുഷിന്റെയും ഐശ്വര്യയുടേയും കുറിപ്പിൽ പറയുന്നു. ഇരുവരുടെയും വിവാഹമോചന വാർത്തയിലെ ഞട്ടലിലാണ് ആരാധകർ.

ധനുഷും ഐശ്വര്യയും ചേർന്ന് പുറത്തിറക്കിയ കുറിപ്പ് വായിക്കാം:

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടേയും മനസിലാക്കലിന്റേയും ക്രമപ്പെടുത്തലിന്റേയും ഒത്തുപോകലിന്റേയും എല്ലാം യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികൾ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങൾ നിൽക്കുന്നത്. പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നതിനും വ്യക്തികൾ എന്ന നിലയിൽ ഞങ്ങളുടെ തന്നെ നന്മയ്‌ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാൻ അവശ്യം വേണ്ട സ്വകാര്യത ഞങ്ങൾക്ക് നൽകൂ’.

Share
Leave a Comment