CinemaGeneralLatest NewsMollywoodNEWS

‘നെഞ്ചും വിരിച്ചു ഒരുത്തൻ വട്ടം നിന്നപ്പോൾ വെപ്രാളം പിടിച്ചു പായുന്ന സഖാപ്പി കൂട്ടം, ഉണ്ണി ബിജെപി അംഗമല്ല ‘: കുറിപ്പ്

'ഇന്നത്തെ കമ്മി കേരളത്തിൽ നാഷണലിസം എന്ന വാക്കിന് തീവ്രവാദി എന്നും ഹിന്ദു വിശ്വാസം എന്ന വികാരത്തിനു വർഗീയവാദി എന്നുമാണ് അർത്ഥം': യുവതിയുടെ വൈറലാകുന്ന കുറിപ്പ്

വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ ആദ്യമായി നിർമ്മിച്ച ‘മേപ്പടിയാൻ’ തിയേറ്ററുകളിൽ നിറഞ്ഞോടുകയാണ്. ഇതിനിടെ ചിത്രം ബഹിഷ്കരിയ്ക്കണമെന്ന ആഹ്വാനവുമായി ചിലർ സോഷ്യൽ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു. സംഘപരിവാർ അനുകൂല അജണ്ട ഒളിച്ചുകടത്തുന്ന സിനിമയാണെന്നായിരുന്നു ഇത്തരം ആളുകൾ ഉന്നയിച്ച ആരോപണം. ഉണ്ണി മുകുന്ദനും സിനിമയ്ക്കും വേണ്ടി ശബ്ദമുയർത്തിയ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരെയും ഇക്കൂട്ടർ വിമർശിച്ചു. ഉണ്ണി മുകുന്ദനും ശ്രീജിത്ത് പണിക്കരും ബിജെപിക്കാർ ആണെന്നും അവർ അവരുടെ രാഷ്ട്രീയമാണ് ചൂണ്ടിക്കാട്ടുന്നതെന്നുമായിരുന്നു ഇവരുടെ ആരോപണം. എന്നാൽ, ശരിക്കും ഇരുവരും തമ്മിലുള്ള ബന്ധം എന്താണ്? ശ്രീജിത്തും ഉണ്ണിയും ഇന്ന് വരെ ഒരു പൊളിറ്റിക്കൽ പാർട്ടിയുടെയും അംഗത്വം എടുത്തവരല്ലെന്നും ഒരാൾക്കും ജയ് വിളിക്കാൻ ഇറങ്ങിയിട്ടില്ലെന്നും വ്യക്തമാക്കുകയാണ് നിഷ പി.

ഇന്നത്തെ കമ്മി കേരളത്തിൽ നാഷണലിസം എന്ന വാക്കിന് തീവ്രവാദി എന്നും ഹിന്ദു വിശ്വാസം എന്ന വികാരത്തിനു വർഗീയ വാദി എന്നുമാണ് അർത്ഥമെന്നും നിഷ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. നിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റിനു വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമ എന്ന മാധ്യമത്തിലൂടെ ആരെയും വേദനിപ്പിക്കാതെ സ്വന്തം ശരികൾ ആണ് ഉണ്ണി മുകുന്ദൻ മുന്നോട്ട് വെച്ചത്. നെഞ്ചും വിരിച്ചു ഒരുത്തൻ വട്ടം നിന്നപ്പോൾ വെപ്രാളം പിടിച്ചു പായുന്ന സഖാപ്പി കൂട്ടത്തിന്റെ വാലേൽ തീ കൊടുത്ത നാഴിക കല്ല് ആണ് മേപ്പടിയാണെന്ന് നിഷ കുറിപ്പിൽ പറയുന്നു.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശ്രീജിത്ത്‌ പണിക്കരും ഉണ്ണി മുകുന്ദനും തമ്മിൽ എന്ത്? എന്തായാലും ഈ പടം എടുത്തിട്ട് അലക്കി theory proving തകൃതി ആയി നടക്കുന്നുണ്ട്. അപ്പോ പിന്നെ എന്താ സംഭവം എന്ന് നമുക്കും നോക്കാം. കുറച്ച് കാലം മുന്ന്… തിരുവായ്ക്ക് എതിർവായ് ഇല്ലാതിരുന്ന കമ്മ്യൂണിസ്റ് സാംസ്‌കാരിക ലോകത്ത്. എതിർത്തു സംസാരിക്കുന്നവരെ പരിഹസിച്ചു അപമാനിച്ചു മൂലക്ക് ഇട്ടിരുന്ന കാലത്ത്. എങ്ങു നിന്നോ ഉയർന്നു വന്നൊരു വിരുദ്ധ ശബ്ദം ആയിരുന്നു ശ്രീജിത്ത്‌…. അറിവിന്റെ നിറകുടങ്ങളായി സ്വയം നടിച്ചിരുന്ന കൂട്ടത്തെ അതെ നാവു കൊണ്ട് ഓടിച്ചിട്ട് അടിച്ചു പൊള്ളത്തരം പുറത്താക്കാൻ യാതൊരു മടിയും ഇല്ലാത്ത ഒരു ഡിബേറ്റർ… അതിനയാള് അനുഭവിക്കേണ്ടി വന്ന ഫലം ചില്ലറയല്ല. കടുത്ത സൈബർ അക്രമണം മുതൽ potential rapist വിളി വരെ കേൾക്കേണ്ടി വന്നു.

പക്ഷെ… മാധ്യമങ്ങളിൽ പോയിന്റ് വെച്ച് വ്യക്തമായി വാദിക്കുന്ന അതെ ആള് ഫേസ്ബുക്കിൽ ഇങ്ങോട്ട് ചൊറിയുന്നവന്റ് കുഴിയിൽ പോയ അപ്പൂപ്പനെ വരെ തോണ്ടാൻ തുടങ്ങിയപ്പോളാണ് അതിനൊരു ശമനം വന്നത്.. ഇന്ന് നേരെ ചൊവ്വേ നാല് വാക്ക് ഇംഗ്ലീഷ് പറഞ്ഞു കേരളത്തെ നാഷണൽ മീഡിയസിൽ represent ചെയുന്ന ശബ്ദമായി ശ്രീജിത്ത്‌ ആണ് ഉള്ളത്… പണിക്കരുടെ പേര്.. വെറുപ്പോടെ ആയാല് പോലും 🤭🤭കേൾക്കാത്ത കുഞ്ഞ് കുട്ടികള് പോലും ഉണ്ടാവാത്ത രീതിയിൽ അയാളുടെ ഫെയിം വളർന്നു…. സ്വയം പൊങ്ങി നേതാക്കളും സാംസ്‌കാരിക നായകരും കോമാളികൾ ആകുന്ന കാഴ്ച ലൈവ് ആയി കേരളം കണ്ടു. പക്ഷെ ശ്രീജിത്തിന് നഷ്ടപ്പെടാൻ ഒന്നുമില്ലാരുന്നു…. മുടക്കു മുതലു അയാളുടെ അറിവും പ്രയത്നവും മാത്രമായിരുന്നു.

അവിടേക്കാണ് മൂന്ന് കോടി രൂപ വീശി എറിഞ്ഞു നെഞ്ചും വിരിച്ചു ഇപ്പൊ ഉണ്ണി കടന്നു വന്നത്. സിനിമ കൊറേ കൂടെ റിസ്ക് element ഉള്ള ഒരിടമാണ്. അത് കൊണ്ട് തന്നെ വാലും ചുരുട്ടി എറാൻ മൂളികളുടെ എണ്ണം വളരെ വളരെ കൂടുതലും. തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല പിന്നല്ലേ എന്നും പറഞ്ഞു ഞാഞ്ഞൂലുകൾ വരെ നാലു കയ്യടിക്കായി തല നീട്ടി വ്യക്തമായി സഖാപ്പി അജണ്ടകൾ കലാ സാംസ്‌കാരിക നായകർ പിന്തുണച്ചു നടപ്പിലാക്കി സ്‌ക്രീനിൽ കണ്ടു. വൃണപ്പെട്ടവർ എല്ലാവരെയും ആവിഷ്കാര സ്വാതന്ത്ര്യ തിയറി പറഞ്ഞു പഠിപ്പിച്ചു… അപമാനിച്ചു. അങ്ങനെ ഒരിടത്തേക്കാണ് മൂന്നു കോടി മാർക്കറ്റിൽ എറിഞ്ഞതിന്റെ തലേന്നും പിറ്റേന്നുമായി ഉണ്ണി ചങ്കുറപ്പോടെ തന്റെ നിലപാടുകൾ വ്യക്തമായി വിളിച്ചു പറഞ്ഞത്. സിനിമ എന്ന മാധ്യമത്തിലൂടെ ആരെയും വേദനിപ്പിക്കാതെ സ്വന്തം ശെരികൾ ആവിഷ്കരിച്ചത്. ഇതും ഒരു നാഴിക കല്ലാണ്. നെഞ്ചും വിരിച്ചു ഒരുത്തൻ വട്ടം നിന്നപ്പോൾ വെപ്രാളം പിടിച്ചു പായുന്ന സഖാപ്പി കൂട്ടത്തിന്റെ വാലേൽ തീ കൊടുത്ത നാഴിക കല്ല്..
ശ്രീജിത്തും ഉണ്ണിയും ഇന്ന് വരെ ഒരു പൊളിറ്റിക്കൽ പാർട്ടിയുടെയും അംഗത്വം എടുത്തവരല്ല… ഒരാൾക്കും ജയ് വിളിക്കാനും ഇറങ്ങിയിട്ടില്ല.

ഇന്നത്തേ കമ്മി കേരളത്തിൽ nationalisam എന്ന വാക്കിന് തീവ്രവാദി എന്നും ഹിന്ദു വിശ്വാസം എന്ന വികാരത്തിനു വർഗീയ വാദി എന്നുമാണ് അർത്ഥം. അതേടാ… അങ്ങനെ എങ്കിൽ അത് തന്നെ എന്നും പറഞ്ഞു,, രണ്ട് പേരും പൊട്ടിച്ചു വിടുന്ന വെടി സെലക്റ്റീവ് ആവിഷ്കാര സ്വാതന്ത്ര്യ ക്കാരുടെ തലക്ക് മീതെ പൊട്ടി വിരിയുന്നു എന്നതാണ് ഇവര് തമ്മിൽ ഉള്ള സാമ്യം. ഇവര് ബിജെപി ആണെന്നോ rss ആണെന്നോ യാതൊരു ഉറപ്പുമില്ല. ആകണം എന്നൊരു നിർബന്ധവുമില്ല. പക്ഷെ മുട്ടിൽ ഇഴയുന്ന സാംസ്‌കാരിക നായകരു സെറ്റ് ചെയുന്നത് അല്ലാത്ത കാഴ്ചകളും.. ശബ്ദങ്ങളും നെഞ്ചോടു ചേർത്ത് പിടിക്കയാണ് അഭിമാനത്തോടെ…. അടുത്തറിഞ്ഞ കലാകാരമാരിൽ പലരും ഈ ആക്രമണം..ഭയന്നു അവര് സ്വന്തം രാഷ്ട്രീയ സ്വത്വ ബോധം ഒളിപ്പിചാണ് ഈ സർവ സ്വതന്ത്ര continentil നിലനിന്നു പോരുന്നത്.. ഉണ്ണി ഇന്ന് വെട്ടിയത് അങ്ങനെ പലർക്കും നടന്നു തുടങ്ങാനുള്ള ഒരു വഴിയാണ്… സ്വന്തം മനസാക്ഷിയേ വഞ്ചിക്കാത്തത് കൊണ്ടാണ് രണ്ട് പേരും ഈ വിജയം കൈവരിച്ചത്… അന്നവർക്ക് വേണ്ടത് ശ്രീജിത്തിനെ ബഹിഷ്കരികുക എന്നതാണ്.. ഇപ്പൊ അവർക്ക് വേണ്ടത് ഉണ്ണിയെ ബഹിഷ്കരിക്കുക എന്നതും ശ്രീജിത്ത്‌ ബഹിഷ്കരിക്കപെട്ടില്ല, ഉണ്ണിയും എങ്ങും പോകുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button