CinemaGeneralLatest NewsMollywoodNEWS

തന്റേതായ ശബ്ദമാധുര്യം കൊണ്ട് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് ശ്രദ്ധേയനായ പട്ടം സനിത്തിനെ ആദരിച്ചു

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് തന്റേതായ ശബ്ദമാധുര്യം കൊണ്ട് ശ്രദ്ധേയനായി മാറിയ ഗായകൻ പട്ടം സനിത്തിനെ ആദരിച്ചു. ഉള്ളൂർ ചെറുവയ്ക്കൽ സ്കൂളിൽ നടന്ന സ്നേഹാദരം ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി സനിത്തിന് മെമെൻ്റോ നൽകി ആദരിക്കുകയായിരുന്നു. സനിത്ത് ഒരു പ്രമുഖ ബാങ്കിലെ മാനേജർ ആണ്. സംഗീതത്തിന് നൽകിയ സമഗ്ര സംഭാവനയെ മുൻനിർത്തിയാണ് ആദരവ് നൽകിയത്.

ചടങ്ങിൽ കടകം പള്ളി സുരേന്ദ്രൻ എംഎൽഎ, ബി.സത്യൻ എക്സ് എംഎൽഎ തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. പട്ടം സനിത്ത്, ജി. ദേവരാജൻ മാസ്റ്ററുടെ അരുമ ശിഷ്യന്മാരിൽ ഒരാളാണ്. ‘ലൗ ലാൻഡ്’ എന്ന ചിത്രത്തിലെ അദ്ദേഹം ആലപിച്ച ‘മനസ്സിൻറെയുള്ളിൽ നിന്ന്…’ എന്നു തുടങ്ങുന്ന ഗാനം അമ്മയെ സ്നേഹിക്കുന്ന ഒരാൾക്കും മറക്കാനാകില്ല. തുടർന്ന് ഏഴു വർണ്ണങ്ങൾ, ന്യൂ ലൗസ്റ്റോറി, ലേറ്റ് മാര്യേജ് എന്നീ ചിത്രങ്ങളിലും അദ്ദേഹം പാടി.

shortlink

Related Articles

Post Your Comments


Back to top button