CinemaLatest NewsNEWS

പൊളിറ്റിക്കൽ ത്രില്ലർ ‘വരാല്‍’ പ്രദർശനത്തിനൊരുങ്ങുന്നു

അനൂപ് മേനോന്‍, പ്രകാശ് രാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്നന്ന ‘വരാല്‍’ പ്രദർശനത്തിനൊരുങ്ങുന്നു. ഏറെ കാലിക പ്രാധാന്യമുള്ള ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയാണ് ചിത്രം ഒരുങ്ങുന്നത്. ടൈം ആഡ്സ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സണ്ണി വെയ്ന്‍, സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മന്‍രാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, ജയകൃഷ്ണന്‍, മാധുരി, പ്രിയങ്ക, ഗൗരി നന്ദ, മാല പാര്‍വ്വതി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Read Also:- അന്താരാഷ്ട്ര മാധ്യമങ്ങളിലും ഇടം നേടി മിന്നല്‍ മുരളി

പൊലീസുദ്യോഗസ്ഥനായ കെ ലാല്‍ജിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം അനൂപ് മേനോന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍. പ്രൊജക്ട് കോര്‍ഡിനേറ്റര്‍ അജിത്ത് പെരുമ്പള്ളി.

shortlink

Related Articles

Post Your Comments


Back to top button